National

ഡിജിറ്റൽ അറസ്റ്റ് ഭീഷണി: യുപിയിൽ യുവതി ആത്മഹത്യ ചെയ്തു; ഭീഷണിയെക്കുറിച്ച് ആത്മഹത്യാക്കുറിപ്പ്

ബിജ്നോർ: ഡിജിറ്റൽ അറസ്റ്റ് ഭീഷണിയെ തുടർന്ന് യുവതി ജീവനൊടുക്കിയെന്ന് പരാതി. ഉത്തർ പ്രദേശിലെ ബിജ്നോറിലാണ് ആണ് സംഭവം. 28കാരിയായ മോണിക്ക ആണ് ഷാൾ ഉപയോഗിച്ച് തൂങ്ങിമരിച്ചത്. എട്ടും പതിനൊന്നും വയസ്സുള്ള രണ്ടു പെൺമക്കൾ ഉറങ്ങിയ ശേഷമായിരുന്നു മോണിക്കയുടെ കടുംകൈ. വീട്ടിൽനിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ ഭീഷണി നേരിട്ടിരുന്നതായി മോണിക്ക കുറിച്ചിട്ടുണ്ട്. സംഭവത്തിൽ ബിഎൻഎസ് സെക്ഷൻ 108 പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബിജ്നോർ സ്വദേശിയായ രൺധീറിൻ്റെ ഭാര്യ ആണ് മോണിക്ക. രാവിലെ മക്കൾ ഉറക്കുമുണർന്ന് നോക്കിയപ്പോഴാണ് ചേതനയറ്റ നിലയിൽ മോണിക്കയെ കണ്ടത്. ആദ്യഘട്ടത്തിൽതന്നെ കുടുംബത്തിന് സംശയം തോന്നിയിരുന്നെങ്കിലും സമൂഹം എന്ത് ചിന്തിക്കുമെന്ന് ഭയന്ന് പോലീസിനെ അറിയിക്കാതെ, മൃതദേഹം സംസ്കരിക്കുകയായിരുന്നു. മോണിക്കയുടെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചതോടെ ആണ് കുടുംബത്തിന് ഡിജിറ്റൽ അറസ്റ്റ് ഭീഷണിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

ആത്മഹത്യാക്കുറിപ്പിൽ ഇളയമകളെ അഭിസംബോധന ചെയ്ത മോണിക്ക, ക്ഷമിക്കണമെന്നും അമ്മയ്ക്ക് മരിക്കണമെന്നും കുറിച്ചിട്ടുണ്ട്. താൻ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ഭർത്താവിനെ അഭിസംബോധന ചെയ്ത് മോണിക്ക എഴുതിയിട്ടുണ്ട്. “എനിക്ക് കുറച്ചുകാര്യം പറയാനുണ്ട്, കുറച്ചല്ല, ഒരുപാടുണ്ട്. കുറച്ചു ദിവസമായി എന്നെ ഒരാൾ ഭീഷണിപ്പെടുത്തുകയാണ്. അയാൾ എന്നെ നാളുകളായി സമ്മർദത്തിലാക്കുകയാണ്. ഇതേ തുടർന്ന് ഞാൻ കടുംകൈ ചെയ്യുകയാണ്. പറ്റുമെങ്കിൽ എന്നോട് ദയവായി ക്ഷമിക്കുക”- ഭർത്താവിനെ അഭിസംബോധന ചെയ്ത് മോണിക്ക കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button