CrimeSuccess Stories

പ്രധാനമന്ത്രിയുടെ ഇത്തവണത്തെ കേരള സന്ദർശനം എനിക്കും സ്പെഷ്യലാണ്: ലെന

തന്റെ വിവാഹം കഴിഞ്ഞെന്ന് നടി ലന. ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗൻയാന്‍റെ സംഘാംഗങ്ങളെ പരസ്യമായി അവതരിപ്പിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ മലയാളി ആണെന്നത് ഏറെ അഭിമാനത്തോടെയും ആഹ്ളാദത്തോടെയുമാണ് മലയാളികള്‍ ഏറ്റടെുത്തു. ഇതിന് പിന്നാലെയാണ് പ്രശാന്ത് ബാലകൃഷ്ണനുമായി തന്‍റെ വിവാഹം കഴിഞ്ഞു എന്ന വാര്‍ത്ത ലെന പങ്കുവയ്ക്കുന്നത്.

ഇക്കഴിഞ്ഞ ജനുവരി 17ന് ഒരു സ്വകാര്യ ചടങ്ങില്‍, പരമ്പരാഗതമായ രീതിയില്‍ നടത്തിയ വിവാഹമായിരുന്നു ഇവരുടേത്. പാലക്കാട് സ്വദേശിയാണ് പ്രശാന്ത് ബാലകൃഷ്ണൻ. ലെനയുടെ സ്വദേശം തൃശൂരാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബഹിരാകാശ യാത്രികരുടെ പേരുകൾ പുറത്തുവിട്ടപ്പോൾ തനിക്കും അത് അഭിമാന നിമിഷമായിരുന്നുവെന്ന് നടി ലെന. ‘‘ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യൻ എയർഫോഴ്സ് ഫൈറ്റർ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രിക വിംഗുകൾ സമ്മാനിച്ചു.

ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിന്റെ ചരിത്ര നിമിഷമാണ്. ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17-ന് ഞാൻ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു.’’– ലെന കുറിച്ചു.

സംഭവത്തിന് പിന്നാലെ ഷെഫ് സുരേഷ് പിള്ള പങ്കുവച്ച ഫോട്ടോയും ജന ശ്രദ്ധ നേടുകയാണ്. ലെനയുടെയും പ്രശാന്തിന്‍റെയും വിവാഹത്തിന് താൻ പങ്കെടുത്തു എന്നറിയിച്ചുകൊണ്ട്, വിവാഹത്തിന് വധൂവരന്മാര്‍ക്കൊപ്പം നിന്ന് പകര്‍ത്തിയ ഫോട്ടോ ആണ് സുരേഷ് പിള്ള പങ്കുവച്ചിരിക്കുന്നത്.

തന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരാണ് ഇരുവരെന്നും എല്ലാം ആശംസകളും നേരുന്നുവെന്നും സുരേഷ് പിള്ള കുറിച്ചു. ‘പ്രിയപ്പെട്ട ലെനയ്ക്കും പ്രശാന്ത് ബ്രോയ്ക്കും എല്ലാവിധ ആശംസകളും. എന്‍റെ പ്രിയപ്പെട്ട രണ്ട് കൂട്ടുകാര്‍. ഏറ്റവും അടുത്ത കുടുംബ സുഹൃത്തുക്കളുമായി ബാംഗ്ലൂരില്‍ ലളിതവും മനോഹരവുമായി നടന്ന വിവാഹത്തില്‍ പങ്കെടുക്കാനായി…’- എന്നാണ് സുരേഷ് പിള്ള കുറിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button