KeralaNews

അധ്യാപകരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിറ്റു; വിദ്യാർഥി അറസ്റ്റിൽ

തൃക്കാക്കര ഭാരത മാത കോളേജിലെ മോർഫിങ് കേസിലെ പ്രതി ശ്രീഹരി ദൃശ്യങ്ങൾ ടെലിഗ്രാം ഗ്രൂപ്പുകൾ വഴി പങ്കു വച്ചതായി കണ്ടെത്തൽ. പ്രതിയുടെ പണമിടപാടു വിവരങ്ങൾ പൊലീസിനു ലഭിച്ചു. ഇന്നലെ പിടികൂടിയ ശ്രീഹരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിക്കും.

മോർഫിങ്ങ് കേസിൽ പിടിയിലായ ശ്രീഹരിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് ദൃശ്യങ്ങൾ ടെലിഗ്രാം വഴി വിൽപ്പന നടത്തിയതായുള്ളെ വിവരം പോലീസിന് ലഭിച്ചത്. ടെലിഗ്രാമിൽ വ്യത്യസ്ത ഗ്രൂപ്പുകളുണ്ടാക്കിയാണ് അധ്യാപകരുടെയും ,സഹപാഠികളുടെയും ദൃശ്യങ്ങൾ ശ്രീഹരി പങ്കുവെച്ചിരുന്നത്. അധ്യാപകർ ക്ലാസ് എടുക്കുന്നതുൾപ്പെടെയുള്ള ദൃശൃങ്ങൾ പ്രതി മോർഫ് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശിയും ഭാരത മാത കോളേജിലെ രണ്ടാം വർഷ ബി.ബി എ വിദ്യാർഥിയുമായ ശ്രീഹരിയെ ഇന്നലെയാണ് പോലീസ് പിടികൂടിയത്. മോർഫിങ് നടത്തി ദൃശ്യങ്ങൾ വിൽക്കുന്നതിൽ ശ്രീഹരിക്ക് കൂടുതൽ ആളുകളുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കേസെടുത്തതിന് പിന്നാലെ ശ്രീഹരിയെ കോളേജിൽ നിന്ന് പുറത്താക്കി. കോളേജ് മാനേജ്മെന്റ് പ്രതിയെ സംരക്ഷിച്ചെന്നാരോപിച്ച് വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button