Kerala

തിരുവനന്തപുരത്ത് അമിത വേഗതയില്‍ എത്തിയ കാര്‍ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ വെന്ത് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളിന് സമീപം അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തിരുമല കുണ്ടമന്‍കടവ് സ്വദേശി ശിവകുമാര്‍ എന്ന സുനിയാണ് മരിച്ചത്. സഹയാത്രികനായ അജിത് അത്ഭുതകരമായി രക്ഷപ്പെട്ടു. എതിരെ വന്ന ബൈക്ക് യാത്രികര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റ ബൈക്ക് യാത്രികരായ അഖില്‍ ഷാജി, അഞ്ജു എന്നിവരെ മേഡിക്കല്‍ കോളേജ് ആശുപത്രില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. പട്ടത്ത് നിന്ന് കേശവദാസപുരത്തേക്ക് ഓട്ടോയില്‍ പോവുകയായായിരുന്നു നിര്‍മാണ തൊഴിലാളികളായ ശിവകുമാറും അജിതും. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോയുടെ പിന്നിലേക്ക് അമിത വേഗതയിലെത്തിയ കാര്‍ ഇറിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ എതിരെ വന്ന ബൈക്കില്‍ തട്ടി മറിയുകയും ഉടന്‍ തന്നെ തീ പീടിക്കുകയും ചെയ്തു. ഓട്ടോ ഓടിച്ചിരുന്ന ശിവകുമാര്‍ രക്ഷപ്പെടാന്‍ പറ്റാത്ത രീതിയില്‍ ഓട്ടോയുടെ അടിയില്‍ പെടുകയായിരുന്നു. എന്നാല്‍ സഹയാത്രികനായ അജിത് അത്ഭുതകരമായി രക്ഷപ്പെട്ടു. ശിവകുമാറിനെ അപ്പോള്‍ തന്നെ പോലീസെത്തി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മാരകമായി പൊള്ളലേറ്റതിനാല്‍ മരിക്കുകയായിരുന്നു. നിര്‍മാണ തൊഴിലാളികളാണ് ശിവകുമാറും അജിതും. ഇവരുടെ ഓട്ടോയില്‍ കോണ്‍ക്രീറ്റിന് ഉപയോഗിക്കുന്ന വൈബ്രേറ്ററും പെട്രോളും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതാണ് ഓട്ടോയ്ക്ക് തീപിടിക്കാന്‍ കാരണം. രക്ഷാപ്രവര്‍ത്തനത്തിന് മെഡിക്കല്‍ കോളേജ് പോലീസും ഫയര്‍ഫോഴ്‌സും നേതൃത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button