KeralaNews

നികുതിഘടന തീരുമാനിച്ചുള്ള ധനകാര്യബിൽ ഇന്ന് നിയമസഭ പാസാക്കും

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന നിശ്ചയിക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ധനകാര്യ ബിൽ ഇന്ന് സംസ്ഥാന നിയമസഭാ പാസാക്കും. എന്നാൽ, ബില്ല് പാസായാലും നികുതി ഉടൻ പ്രാബല്യത്തിൽ വരാൻ സാധ്യതയില്ലെന്നാണ് സൂചന. പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചാൽ മാത്രമേ പുതിയ നികുതി ഘടന നിലവിൽ വരൂ എന്ന പ്രത്യേക വ്യവസ്ഥ ധനബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുഡിഎഫ് മുന്നണിയിൽ വിശദമായ ചർച്ച നടത്തി മദ്യനയം അംഗീകരിച്ചതിനു ശേഷം മാത്രമേ നികുതി നടപ്പിലാക്കുകയുള്ളൂ എന്നാണ് സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം.

അതേസമയം, ഈ വ്യവസ്ഥക്കെതിരെ ശക്തമായ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ധനബില്ല് സഭ പാസാക്കുന്നതോടെ മദ്യനയത്തിന് പ്രസക്തിയില്ലാതാകുമെന്നും, ഇത് ബക്കാർഡി ഉൾപ്പെടെയുള്ള പ്രമുഖ മദ്യക്കമ്പനികൾക്ക് കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുക്കാൻ നിയമപരമായ വഴിതുറക്കുമെന്നും പ്രതിപക്ഷം ആരോപിക്കുന്നു. മദ്യനികുതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇന്നും സഭയെ പ്രക്ഷുബ്ധമാക്കാൻ സാധ്യതയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button