
അമ്മ താര സംഘടനയിൽ തർക്കം തുടരുന്നതിനിടയിൽ ഇന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി ചേരും. ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയും ലക്ഷ്മിപ്രിയയുടെ പരാതിയും ചർച്ചയാവും.എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ ചേരി തിരിവ് തുടരുന്ന സാഹചര്യത്തിൽ കമ്മിറ്റി നിർണായകമാണ്.
പരസ്യ പ്രതികരണത്തിൽ അംഗങ്ങളുടെ വിലക്ക് തുടരുകയാണ്. അൻസിബയെ കേൾക്കാനായി സംഘടന നൽകിയ തിയതി ഇന്നലെ അവസാനിച്ചിരുന്നു. എന്നാൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് തന്നെ കേൾക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് അൻസിബ.ഈ മാസം 21 നു അമ്മ ജനറൽ ബോഡിയും ചേരും.
അതേസമയം പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അവഹേളിച്ചുവെന്ന നടി അൻസിബയുടെ പരാതിയിൽ പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് പൊലീസ്. പരാതിയിൽ തിങ്കളാഴ്ച നടി ലക്ഷ്മിപ്രിയയുടെ മൊഴിയെടുത്തതിന് പിന്നാലെ ഹില്‍പാലസ് വനിത സെല്ലിലെ ജീവനക്കാരിൽ നിന്നും തൃക്കാക്കര എസിപി വിവരങ്ങൾ ശേഖരിച്ചിരുന്നു. എന്നാൽ ആരോപണ വിധേയയായ വനിതാ സെല്‍ എസ് ഐ രേഷ്മയിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. ഇതിന് ശേഷമാവും കേസ് രജിസ്റ്റർ ചെയ്യുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് പൊലീസ് കടക്കുക.



