KeralaNews

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; കെ സി വേണുഗോപാലിന്‍റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കാതെ രാഹുല്‍ ഗാന്ധി

കൊച്ചി: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ, എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കാനുള്ള പരിശ്രമത്തിലാണ് വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല ക്യാംപുകള്‍. വിജയിച്ച 63 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 47 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് വേണുഗോപാല്‍ പക്ഷത്തിന്റെ അവകാശവാദം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും പ്രചാരണത്തിനുള്ള സാമ്പത്തിക സഹായത്തിലും കെ സി വേണുഗോപാല്‍ വഹിച്ച പങ്ക് എംഎല്‍എമാരുടെ പിന്തുണ നേടാന്‍ സഹായിക്കുമെന്ന് ഇവര്‍ വിശ്വസിക്കുന്നു.

വിജയിച്ച 63 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 47 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് വേണുഗോപാല്‍ പക്ഷത്തിന്റെ അവകാശവാദം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും പ്രചാരണത്തിനുള്ള സാമ്പത്തിക സഹായത്തിലും കെ സി. വേണുഗോപാല്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. അതുകൊണ്ടു തന്നെ എംഎല്‍എമാരുടെ പിന്തുണ നേടാന്‍ സഹായകമാകുമെന്ന് കെ സി പക്ഷം വിശ്വസിക്കുന്നു.

‘എംഎല്‍എമാരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും സംബന്ധിച്ചിടത്തോളം കെ സി വേണുഗോപാല്‍, കരുണാകരനെയും ഉമ്മന്‍ ചാണ്ടിയെയും പോലെയാണ്. തന്റെ അനുയായികളെ ഒരിക്കലും കൈവിടാത്ത നേതാവ്’. ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു. നിലവിലെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ എല്‍ഡിഎഫിനെതിരെ നടത്തിയ പോരാട്ടവും പൊതുജനസമ്മതിയും തനിക്ക് അനുകൂലമാകുമെന്ന് വി ഡി സതീശന്‍ കരുതുന്നു. യുഡിഎഫ് ഘടകകക്ഷികളുടെ പിന്തുണയും സതീശന്‍ പക്ഷം പ്രതീക്ഷിക്കുന്നുണ്ട്.

യുഡിഎഫിന്റെ ശക്തമായ ഇടതു സര്‍ക്കാര്‍ വിരുദ്ധ പ്രചാരണത്തിന് നേതൃത്വം നല്‍കിയത് അദ്ദേഹമാണെന്ന് സതീശന്‍ പക്ഷം ചൂണ്ടിക്കാട്ടുന്നു. സംഘടനാപരമായ സ്വാധീനവും ജനകീയ പ്രതിച്ഛായയും തമ്മിലുള്ള ശക്തമായ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. എംഎല്‍എമാരുടേയും ഘടകകക്ഷികളുടേയും അഭിപ്രായം അറിയാന്‍ കേന്ദ്ര നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും സംസ്ഥാനത്തെത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ പ്രധാന കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിക്കുന്ന കേന്ദ്ര നിരീക്ഷകള്‍ പാര്‍ട്ടിയുടെ 63 എംഎല്‍എമാരുടേയും അഭിപ്രായം തേടും. എംഎല്‍എമാരെ ഒറ്റയ്‌ക്കൊറ്റയ്ക്ക് കേന്ദ്ര നേതാക്കള്‍ കണ്ട് അഭിപ്രായം തേടുമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഘടകകക്ഷികളുടെ അഭിപ്രായവും ആരായും. തുടര്‍ന്ന് റിപ്പോര്‍ട്ട് കേന്ദ്ര നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ അറിയിക്കും. സംസ്ഥാനത്തെ പ്രധാന നേതാക്കളെ ഡല്‍ഹിയിലേക്ക് വീണ്ടും വിളിപ്പിച്ച് ചര്‍ച്ച നടത്തിയശേഷമാകും മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുകയെന്നാണ് സൂചന.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനം ഘടകകക്ഷികള്‍ ചോദ്യം ചെയ്യാനിടയില്ല. ‘2021-ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ രാഹുല്‍ ഗാന്ധിയെ പ്രേരിപ്പിച്ചത് കെ സി. വേണുഗോപാലാണെന്ന് കെസിയുടെ അനുയായികള്‍ പറയുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിക്കും ഹൈക്കമാന്‍ഡിനും മുന്നില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് തന്നെ പിന്തുണച്ചത് കെ സി വേണുഗോപാല്‍ ആണെന്ന കാര്യം സതീശന്‍ ഇതുവരെ സമ്മതിച്ചിട്ടില്ല എന്നും മുതിര്‍ന്ന കോണ്‍ഗ്രസ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.’

കെ സി വേണുഗോപാല്‍ എം എല്‍എ അല്ലെങ്കിലും, അദ്ദേഹം മുഖ്യമന്ത്രിയാകുന്നത് രാഷ്ട്രീയമായും ഭരണഘടനാപരമായും സാധ്യമാണെന്ന് വേണുഗോപാല്‍ പക്ഷം വ്യക്തമാക്കുന്നു. നിയമസഭാംഗങ്ങള്‍ അല്ലാതിരുന്നിട്ടും മുഖ്യമന്ത്രി പദവി ഏറ്റെടുത്ത സി. അച്യുതമേനോന്‍, ഇ കെ നായനാര്‍, എ കെ ആന്റണി എന്നിവരുടെ ഉദാഹരണങ്ങള്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട്, ഹൈക്കമാന്‍ഡ് കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്താല്‍ അതില്‍ അസാധാരണമായി ഒന്നുമില്ല എന്ന് കെ സി പക്ഷം ചൂണ്ടിക്കാട്ടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button