മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ പോയി ചികിത്സിക്കുന്നതിന് എതിരല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. കേരളത്തില്‍ കിട്ടാത്ത ചികിത്സ എവിടെയും ഇല്ല എന്ന് മേനി പറയുന്നത് ഈ സര്‍ക്കാറാണെന്നും ആ മേനി പറയുന്നത് നിര്‍ത്തണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കോട്ടയം അപകടത്തിന് ശേഷം മേനി പറയുന്നതില്‍ അല്‍പം കുറവ് വന്നെന്നും അദ്ദേഹം വ്യക്തമാക്കി.
‘ആരോഗ്യ രംഗത്തെ അനീതി കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ തോതില്‍ പിന്‍വാതില്‍ തൊഴില്‍ പ്രവേശനം നടക്കുന്നു. അടുത്ത യുഡിഎഫ് സര്‍ക്കാര്‍ വരുമ്പോള്‍ ഇവരെയെല്ലാം പറഞ്ഞു വിടും. ഈ സര്‍ക്കാര്‍ തിരുകി കയറ്റിയവരെ പറഞ്ഞു വിട്ട് നമ്മുടെ ആളുകളെ നേരായ വഴിയില്‍ കയറ്റും’, അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.