നടൻ എന്നതിലുപരി അദ്ദേഹം യത്ഥാർത്ഥ ജനസേവകനാണ് ;സുരേഷ് ​ഗോപിയും കുടുംബവും അത്രമാത്രം പ്രിയ്യപ്പെട്ടവർ :നടി ഖുശ്‌ബു

0

സിനിമ നടൻ എന്നതിലുപരി നല്ലൊരു ജനസേവകനാണ് അയാൾ. നടനും തൃശ്ശൂർ മണ്ഡലത്തിൽ നിന്ന് ബിജെപിയുടെ സ്ഥാനാർത്ഥിയുമായി മത്സരിക്കുന്ന സുരേഷ് ​ഗോപിയുമൊത്തുളള ഓർമ്മകൾ പങ്ക് വച്ച് നടി ഖുശ്‌ബു . യാദവം എന്ന സിനിമ ഞങ്ങള്‍ ഒരുമിച്ചാണ് ചെയ്യ്തത്.

ആ ഒരു സിനിമ മുതല്‍ തുടങ്ങിയ സൗഹൃദമാണ് ഞങ്ങള്‍ തമ്മില്‍, ആ സിനിമ ചെയ്യ്തത് മുതല്‍ ദാ ഈ നിമിഷം വരെയും താൻ തിരുവനന്തപുരത്തു ചെല്ലുമ്ബോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നില്ലെങ്കില്‍ പ്രശ്നമാണ്, അദ്ദേഹത്തിന്റെ വീട്ടില്‍ താൻ ചെന്നില്ലെങ്കില്‍ കൊല്ലും, അത്ര വ്യക്തിപരമായ ബന്ധമാണ് ഞങ്ങള്‍ തമ്മില്‍ ഉള്ളത്, ഞാൻ തിരുവനന്തപുരത്തു വന്നാല്‍ അദ്ദേഹത്തിന്റെ വീട്ടിലാണ് താമസിക്കുക.

എനിക്ക് ഫോണില്‍ വിളിച്ചു വരെ അദ്ദേഹത്തോട് എന്ത് പ്രശ്‌നങ്ങളൂം പറയാം. അദ്ദേഹത്തെ പോലെ തന്നെയാണ് അദ്ദേഹത്തിന്റെ ഭാര്യ രാധികയും. സുരേഷേട്ടനെ വളരെ പെട്ടന്നാണ് ദേഷ്യം ഉണ്ടാകുന്നത് എന്നാല്‍ നിമിഷങ്ങള്‍ക്കകം ആ ദേഷ്യം പോകുകയും ചെയ്‌യും, അദ്ദേഹം എന്ത് തന്നെ സംസാരിച്ചാലും ഹൃദയത്തില്‍ നിന്നുമാകും സംസാരിക്കുന്നത്.

അല്ലാതെ നമ്മളെ ഇമ്ബ്രെസ്സ് ചെയ്യിപ്പിക്കാൻ വേണ്ടി സംസാരിക്കുന്ന ആളല്ല, പറയുന്നതെന്തും അദ്ദേഹം നടപ്പാക്കുന്ന ആളാണ് അദ്ദേഹം, പണ്ടേ അദ്ദേഹത്തിന് ചാരിറ്റബി ഉണ്ടായിരിന്നു എന്നാല്‍ അതിന് കുറിച്ച്‌ അദ്ദേഹം ആരോടും അധികം സംസാരിക്കാറില്ല ഖുശ്‌ബു പറയുന്നു . കുഷ്ബു സുരേഷ് ​ഗോപിയെ കുറിച്ച് പറഞ്ഞ ഈ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here