സൂംബ വിവാദത്തില്‍ പ്രതികരണവുമായി എഎ റഹീം എംപി. നമ്മുടെ കുട്ടികള്‍ സൂംബ ഡാന്‍സ് കളിക്കട്ടെ എന്നും എതിര്‍ക്കുന്നവരും വൈകാതെ ഈ താളത്തിനൊത്ത് നൃത്തം വയ്ക്കുമെന്നുമാണ് എഎ റഹീം പറയുന്നത്. അല്‍പ്പവസ്ത്രം എന്ന പ്രയോഗം തന്നെ അടിസ്ഥാനരഹിതമാണെന്നും സൂംബ സ്‌കൂളുകളില്‍ പഠിപ്പിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ലെന്നും എംപി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘സര്‍ക്കാര്‍ ഒന്നും ആരുടെയും മേല്‍ അടിച്ചേല്‍പ്പിക്കുന്നില്ല. ലഹരിക്കെതിരായ ക്യാംപെയ്‌ന്റെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പ് സൂംബയെ മുന്നോട്ടുവെച്ചത്. ആധുനികതയെ ഭയക്കുന്നവര്‍ക്ക് മാറിനില്‍ക്കാം. സൂംബ ഡാന്‍സിനെ എതിര്‍ക്കുന്നവര്‍ ആധുനികതയെ ഭയക്കുന്നവരാണ്. ആധുനികതയുടെയും ആസ്വാദനത്തിന്റെയും പുതിയ വഴികളില്‍ നിന്ന് മുഖം തിരിച്ചുപിടിച്ച ഈ യാഥാസ്ഥിതിക ലോകത്തെ മുസ്‌ലിം സമുദായം തന്നെ തിരുത്തിയിട്ടുണ്ട്. ഇനിയും തിരുത്തും. ആധുനികതയെ ഭയക്കുന്നവര്‍ സ്വയം പരാജയപ്പെടും’-എഎ റഹീം പറഞ്ഞു.