
കോട്ടയം കിടങ്ങൂരില്‍ കിടപ്പു രോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കിടങ്ങൂര്‍ എലക്കോടത്ത് കെ എസ് രമണി(70) യാണ് മരിച്ചത്. ഭര്‍ത്താവ് ഇ കെ സോമനെ(74) പൊലീസ് അറസ്റ്റ് ചെയ്തു.
സോമന്‍ രണ്ടാമത്തെ മകനേയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മൂത്തമകന്‍ രക്ഷപ്പെടുത്തുകയായിരുന്നു. രണ്ടാമത്തെ മകനേയും കഴുത്ത് ഞെരിച്ച സമയത്ത് മൂത്ത മകന്‍ ഉണര്‍ന്ന് വന്ന് രക്ഷിക്കുകയായിരുന്നു. പഞ്ചായത്തംഗമാണ് പൊലീസിനെ വിളിച്ചറിയിച്ചത്. തുടര്‍ന്ന് കിടങ്ങൂര്‍ പൊലീസ് സോമനെ കസ്റ്റഡിയിലെടുത്തു.




