CrimeNews

കഷായം ​ഗ്രീഷ്മ മോഡൽ കൊലപാതകം ; കരിമ്പിൻ ജ്യൂസിൽ സയനൈഡ് കലർത്തി 52-കാരൻ ഭാര്യയെയും പിതാവിനെയും കൊലപ്പെടുത്തി

ഗാന്ധി​ന​ഗർ : കരിമ്പിൻ ജ്യൂസിൽ പൊട്ടാസ്യം ​സയനൈഡ് കലർത്തി കുടുംബാം​ഗങ്ങളെ കൊലപ്പെടുത്തി. 52-കാരൻ അറസ്റ്റിൽ. 52-കാരൻ ചേതൻ സോണിയുടെ ഭാര്യ ബിന്ദു, പിതാവ് മനോഹർലാൽ എന്നിവരാണ് മരിച്ചത്. മകൻ ആകാശ് ​​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. ഗുജറാത്തിലാണ് ദാരുണ സംഭവം. കഴിഞ്ഞ വ്യാഴാഴ്ചയാണ് ചേതന്റെ പിതാവ് മനോഹർലാൽ മരണപ്പെട്ടത്.

പിറ്റേന്ന് ഭാര്യ ബിന്ദുവും വീട്ടിൽ‌ മരണത്തിന് കീഴടങ്ങി. എന്നാൽ മകൻ ആകാശിനെ ഇയാൾ ആശുപത്രിയിലെത്തിക്കുകയും കുടുംബാം​ഗങ്ങൾക്ക് വിഷം നൽകിയത് ഭാര്യയാണെന്ന് ഡോക്ടർമാരോട് പറയുകയും ചെയ്തു. ഇതിന് പിന്നാലെ ആശുപത്രി അധികൃതരാണ് പൊലാസിൽ ബന്ധപ്പെട്ടത്. തുടർന്ന് വീട്ടിലെത്തി പരിശോധന നടത്തുന്നതിനിടെ ചേതനും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. നേരത്തെയും ഭാര്യയെയും മകനെയും കൊലപ്പെടുത്താൻ ചേതൻ ശ്രമിച്ചിരുന്നുവെന്ന് ബിന്ദുവിന്റെ കുടുംബം ആരോപിക്കുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ ഭാര്യയുടെ സഹോദരൻ നൽകിയ പരാതിയിലാണ് സംഭവത്തിന്റെ ചുരുഴിഞ്ഞത്. മെറ്റൽ പോളിഷറാണ് ചേതൻ. ഇയാൾ വൻ കടബാധ്യതയിലായിരുന്നുവെന്നും മനോവിഷമത്തെ തുടർന്നാണ് കൊലപാതകങ്ങൾ നടത്തിയതെന്നും പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button