തൃശ്ശൂരിൽ താമര വിരിയിക്കാൻ സുരേഷ് ​ഗോപി ; മതിലുകളില്‍ താമര വരച്ച് തുടക്കം

0

തൃശ്ശൂര്‍: തൃശ്ശൂരില്‍ ലോക്സഭാ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് ബിജെപി. സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ചുമരുകളില്‍ താമര വരച്ചാണ് ലോക്സഭാ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത് .ഇതോടെ ലോക്സഭാ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് ബിജെപി.

ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍ വിവിധയിടങ്ങളില്‍ താമര വരച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സുരേഷ് ഗോപി തുടക്കം കുറിച്ചു. ഈ തവണ തൃശ്ശൂര്‍ താമര തന്നെ വിരിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ മാത്രമല്ല രാജ്യത്താകെ താമര വിരിഞ്ഞ്് തന്നെ നിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശ്ശൂര്‍ ലോക്‌സഭ മണ്ഡലത്തലെ 15 കേന്ദ്രങ്ങളില്‍ മതിലുകളില്‍ ബിജെപി ചിച്‌നം വരച്ച് തുടങ്ങി. ഇവിടെയെല്ലാം സുരേഷ് ഗോപി സന്ദര്‍ശിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ചുവരെഴുത്ത് കാണാന്‍ നിരവധി ആളുകളാണ് തടിച്ചു കൂടിയിരുന്നത്.

സ്ഥാനാര്‍ഥിയുടെ പേര് എഴുതാതെ ചിഹ്നം മാത്രം വരച്ചാണ് പ്രചാരണം ആരംഭിച്ചത്. അടുത്ത ദിവസം തന്നെ തൃശ്ശൂരിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടായേക്കും. നേരത്തെ ജില്ലയിലെ വിവിധ ഇടങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ സുരേഷ് ഗോപിക്കായി ചുവരെഴുതിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here