News

വർഷങ്ങളായുള്ള ആചാരങ്ങൾ എങ്ങനെ തെറ്റെന്ന് പറയും? ശബരിമല യുവതീപ്രവേശനത്തിൽ നിർണായക വിധി ക്രിസ്മസ് അവധിക്ക് മുമ്പ്”

ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീം കോടതി വിശാല ബെഞ്ചിന്റെ വിധി ക്രിസ്മസ് അവധിക്ക് മുമ്പ് ഉണ്ടാകുമെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി.വി. നാഗരത്ന അറിയിച്ചു. ക്നാനായ കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. യുവതി പ്രവേശനത്തെ ചോദ്യം ചെയ്യുന്ന നിരീക്ഷണങ്ങളാണ് നേരത്തെ ജസ്റ്റിസ് നാഗരത്ന നടത്തിയിരുന്നത്. ലക്ഷക്കണക്കിന് ആളുകൾ വർഷങ്ങളായി പിന്തുടരുന്ന ആചാരങ്ങളെ കോടതിക്ക് എങ്ങനെ തെറ്റാണെന്ന് പറയാൻ കഴിയുമെന്ന് ചീഫ് ജസ്റ്റിസും നേരത്തെ ചോദിച്ചിരുന്നു.

അതേസമയം, ശബരിമല ക്ഷേത്രത്തിൽ ട്രാൻസ്‌ജെൻഡറുകൾക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് അനുശ്രീ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. തടസ്സമില്ലാതെ ദർശനം അനുവദിക്കാൻ ദേവസ്വം ബോർഡിന് നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ, ഈ ആവശ്യം കോടതി അംഗീകരിച്ചില്ല.

ഈ വർഷം താനടക്കം 15 പേർക്ക് ശബരിമലയിൽ പ്രവേശനം നിഷേധിച്ചതായി അനുശ്രീ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എങ്കിലും, ഈ ഹർജി മദ്രാസ് ഹൈക്കോടതിയിൽ എങ്ങനെ നിലനിൽക്കുമെന്ന് കോടതി ചോദിച്ചു. പൊതുതാൽപ്പര്യ ഹർജിയായി എങ്ങനെ പരിഗണിക്കാനാകുമെന്നും, വ്യക്തിപരമായി ബാധിച്ചുവെന്ന വാദത്തോടെ സമർപ്പിക്കുമ്പോൾ അത് പൊതുതാൽപ്പര്യ ഹർജിയല്ലാതാകുമെന്നും കോടതി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button