News

ശുദ്ധമായ പെട്രോൾ സാമ്പിൾ നൽകാൻ എണ്ണക്കമ്പനികൾക്ക് മടി; കേന്ദ്രത്തിന് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിലെ എഥനോളിന്റെ അളവ് പരിശോധിക്കാൻ ശുദ്ധമായ പെട്രോളിന്റെ സാമ്പിൾ നൽകാൻ മടിച്ച് എണ്ണക്കമ്പനികൾ. സാമ്പിൾ നൽകാമെന്ന് തുടക്കത്തിൽ എണ്ണക്കമ്പനികൾ സമ്മതിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു എന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി.

ഈ സാഹചര്യത്തിൽ എണ്ണക്കമ്പനികളിൽ നിന്ന് 100 ശതമാനം ശുദ്ധമായ പെട്രോൾ സാമ്പിൾ ലഭ്യമാകാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അനൂപ് ജേക്കബ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിക്കും സഹമന്ത്രി സുരേഷ് ഗോപിക്കും കത്തയച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ തുടങ്ങിയ എണ്ണക്കമ്പനികൾക്ക് മാത്രമേ ഇത്തരം സാമ്പിളുകൾ ലഭ്യമാക്കാൻ കഴിയൂ.

സാമ്പിൾ ലഭ്യമാക്കാൻ സംസ്ഥാനത്തെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ നിരന്തരം ശ്രമിച്ചിട്ടും ഫലമുണ്ടായില്ലെന്നും മന്ത്രിയുടെ കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.എഥനോൾ മിശ്രിതം വാഹനങ്ങളുടെ എഞ്ചിനുകളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വിവിധ കോണുകളിൽ നിന്ന് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ പരിശോധന ആരംഭിച്ചത്.

ഇതന്റെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കിടെ സംസ്ഥാനത്തെ വിവിധ റീട്ടെയ്‌ൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് പെട്രോൾ സാമ്പിളുകളും ശേഖരിച്ചു. നിശ്ചിത പ്രോട്ടോക്കോൾ പാലിച്ച് സിവിൽ സപ്ലൈസ് വകുപ്പാണ് സാമ്പിൾ ശേഖരിച്ചത്. ഇവ പരിശോധനയ്‌ക്കായി സംസ്ഥാന കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറിക്ക് കൈമാറുകയും ചെയ്‌തു. പരിശോധിക്കാനായി 100 ശതമാനം ശുദ്ധമായ പെട്രോൾ സാമ്പിൾ അനിവാര്യമാണെന്നാണ് ലബോറട്ടറി അധികൃതർ അറിയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button