News
പോപ്‌കോണിൽ ഉപ്പ് കുറഞ്ഞത് തർക്കത്തിന് കാരണം; കൂട്ടത്തല്ല്, പൊലീസിനുനേരെയും ആക്രമണം!

കോഴിക്കോട്: പോപ്‌കോണിൽ ഉപ്പ് കുറഞ്ഞതിന്റെ പേരിൽ കൂട്ടത്തല്ല്. കോഴിക്കോട് ബീച്ചിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ബീച്ചിൽ പെട്ടിക്കട നടത്തുന്നവരും പോപ്‌കോൺ വാങ്ങാനെത്തിയവരും തമ്മിലെ തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.
തർക്കം പരിഹരിക്കാനെത്തിയ സിവിൽ പൊലീസ് ഓഫീസർമാരായ കെ യദു, വിശാഖ് എന്നിവർക്കുനേരെയും ആക്രമണമുണ്ടായി. പെട്ടിക്കട നടത്തുന്ന ഇർഫാൻ പൊലീസുകാരുടെ കോളറിൽ കുത്തിപ്പിടിക്കുകയും കൈകൾ പിടിച്ച് തിരിക്കുകയും ചെയ്തു. ഇർഫാൻ നിലവിൽ ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.




