News

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ കുടുംബവീട് ഇനി മ്യൂസിയമാകും; സ്വന്തമാക്കിയത് സിഖ് വ്യവസായി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി കുട്ടിക്കാലം ചെലവഴിച്ച ഇറ്റലിയിലെ വീട് മ്യൂസിയമാക്കുന്നു. ഇറ്റലിയിലെ വിസെൻസ പ്രവിശ്യയിലെ ലുസിയാനയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ആറുവർഷം മുൻപ് ഈ വീട് സ്വന്തമാക്കിയ ഇറ്റലിയിലെ സിഖ് ബിസിനസുകാരനായ സുഖ്‌ദേവ് സിംഗ് ഖാംഗ് ആണ് നീക്കത്തിന് പിന്നിൽ. മ്യൂസിയത്തിൽ പ്രദ‌ർശിപ്പിക്കാനുള്ള വസ്തുക്കൾ ശേഖരിക്കാനായി താമസിയാതെ ഗാന്ധി കുടുംബത്തെ സന്ദർശിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഹൗസ്’ എന്നാണ് വീടിന് പേര് നൽകിയിരിക്കുന്നത്. ത്രിവർണ പതാകയും വീട്ടിൽ കാണാം. ‘സോണിയ ഗാന്ധിയുടെ ജന്മസ്ഥലമെന്നാണ്’ വീടിന് പുറത്തെ നെയിംപ്ളേറ്റിലുള്ളത്. ചാരനിറത്തിലുള്ള കല്ലും കോൺക്രീറ്റും ഉപയോഗിച്ചാണ് വീട് നിർമിച്ചിരിക്കുന്നത്. ആറ് മുറികളാണ് വീട്ടിലുള്ളത്. ഇറ്റലിയിലെ ബ്രെസിയയിലാണ് സിംഗ് താമസിക്കുന്നത്. തന്റെ വീട്ടിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ അകലെയാണ് സോണിയ ഗാന്ധിയുടെ വീടെന്ന് സിംഗ് പറഞ്ഞു.

1992ൽ പഞ്ചാബിലെ ഹോഷിയാർപൂരിൽ നിന്നാണ് സിംഗ് ഇറ്റലിയിലേക്ക് താമസം മാറിയത്. നികുതി ഉൾപ്പെടെ പ്രതിവർഷം 1000 യൂറോ (ഏകദേശം ഒന്നര ലക്ഷം രൂപ) ആണ് ഇന്ത്യൻ ഹൗസിനായി സിംഗ് ചെലവഴിക്കുന്നത്.താനും കുടുംബവും ഗാന്ധി കുടുംബത്തിന്റെ ആരാധകരാണെന്നും എല്ലാ വർഷവും വലിയൊരു പൊതുപരിപാടി സംഘടിപ്പിച്ചുകൊണ്ട് സോണിയ ഗാന്ധിയുടെ ജന്മദിനം ആഘോഷിക്കാറുണ്ടെന്നും സിംഗ് പറഞ്ഞു. വീട് വാടകയ്ക്ക് നൽകാനോ ഗുരുദ്വാരയാക്കി മാറ്റാനോ ഉള്ള ഓഫറുകൾ നിരസിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button