News

പി.ജെ. ജോസഫിന് കാർഷിക വികസന സമിതി ചെയർമാൻ സ്ഥാനം; മാണി സി. കാപ്പന് നോർക്ക വൈസ് ചെയർമാൻ പദവി

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പി ജെ ജോസഫിനെ കാർഷിക വികസന സമിതി ചെയർമാനാക്കാൻ തീരുമാനം. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ചാണ് തീരുമാനം. മാണി സി കാപ്പനെ നോർക്ക വൈസ് ചെയർമാനായി നിയമിക്കാനും ധാരണയായി. ഇരുവർക്കും ക്യാബിനറ്റ് റാങ്കോടെ പദവി നൽകാനുള്ള തീരുമാനത്തിന് അടുത്ത മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകുമെന്നാണ് വിവരം. ബോർഡ്-കോ‌ർപ്പറേഷൻ നിയമനങ്ങൾ വൈകുന്നതിൽ വിമർശനമുയർന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം.

മുൻ സർക്കാരിന്റെ കാലത്ത് നിയമിതരായ ചെയർമാൻ/വൈസ് ചെയർമാൻ/അംഗങ്ങൾ തുടങ്ങിയ പദവികളിൽ തുടരുന്നവരെ മാറ്റാൻ നിർദ്ദേശിച്ച് ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് ജൂൺ ആറിന് ഉത്തരവിറക്കിയിരുന്നു. പുതിയ ആൾക്കാരെ നിയമിക്കാനുള്ള നടപടികൾ സ്വീകരിക്കാനും ഭരണ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.സെക്രട്ടറി/ സി.ഇ.ഒ തുടങ്ങിയ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്ന ബോർഡ്/ കോർപ്പറേഷനുകളിൽ പുതിയ നിമയനം നടത്തും വരെ സീനിയർ മോസ്റ്റ് ഓഫീസർക്ക് ചുമതല നൽകും. അദ്ധ്യക്ഷന്മാരോ ഉപാദ്ധ്യക്ഷന്മാരോ സ്ഥാനമൊഴിയുന്നതോടെ ബോർഡ്/കോർപ്പറേഷനുകളിൽ നിയമിക്കപ്പെട്ട താത്കാലിക ജീവനക്കാരും ഒഴിയേണ്ടി വരും. ഇവരുടെ കണക്കും സർക്കാർ ശേഖരിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button