Crime

മധുരയിൽ വൻ സ്വർണക്കവർച്ച; 50 കോടി രൂപയുടെ 35 കിലോ സ്വർണം കവർന്നു

തമിഴ്നാട്ടിലെ മധുരയിൽ ഉദ്ഘാടനം കഴിഞ്ഞ് വെറും 15 ദിവസം മാത്രം പിന്നിട്ട ജ്വല്ലറിയിൽ വൻ കവർച്ച. ഏകദേശം 50 കോടി രൂപ വിലമതിക്കുന്ന 35 കിലോ സ്വർണമാണ് മോഷണം പോയത്.
കലാവാസലിന് സമീപമുള്ള ജ്വല്ലറിയിലാണ് സംഭവം.

ലിഫ്റ്റിന്റെ നിർമാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരുന്ന ഭാഗത്തുകൂടിയാണ് മോഷ്ടാക്കൾ കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചതെന്നാണ് പ്രാഥമിക വിവരം. പിൻഭാഗത്തുകൂടി മൂന്നാം നിലയിലെത്തിയ സംഘം ജ്വല്ലറിയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കവർന്നു.


ജീവനക്കാർ രാവിലെ എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളിൽ ബാഗുകളുമായി എത്തുന്ന മൂന്ന് മുഖംമൂടി ധരിച്ചവരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


കവർച്ചക്കാരെ കണ്ടെത്തുന്നതിനായി മൂന്ന് പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഫൊറൻസിക് വിദഗ്ധരും സ്നിഫർ നായ്ക്കളും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണത്തിന് പിന്നിൽ ആരാണെന്നും ഇത്രയും വലിയ കവർച്ച ആസൂത്രണം ചെയ്തത് എങ്ങനെയെന്നും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button