Kerala

അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണക്കേസ്: ശ്രീനാദേവി കുഞ്ഞമ്മ അടക്കം എട്ട് പ്രതികൾക്ക് മുൻകൂർ ജാമ്യം

അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെ എട്ട് പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. പത്തനംതിട്ട ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്.ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ യൂട്യൂബർ രാജൻ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്ത് അടൂർ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെയായിരുന്നു സംഘർഷം.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് വാഹനം തടയുകയും പൊലീസ് സ്റ്റേഷനിൽ അതിക്രമം നടത്തുകയും ചെയ്തെന്നാണ് കേസ്.ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് പുറമെ യൂത്ത് കോൺഗ്രസ് നേതാക്കളായ ഫെനി നൈനാൻ, നെസ്മൽ, അബിൻ ശിവദാസ് എന്നിവരും കേസിൽ പ്രതികളാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ കേസ് രാഷ്ട്രീയ വിവാദമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button