News

രണ്ട് മാസത്തേക്ക് വൈദ്യുതി ക്ഷാമമില്ല; ജിഎൻഎ കരാർ തൽക്കാലം വേണ്ട, പ്രതിസന്ധി കൃത്രിമമായി സൃഷ്ടിച്ചതോയെന്ന് സർക്കാർ അന്വേഷിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത 2 മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് സർക്കാർ വ്യത്തങ്ങൾ. നിലവിൽ അടുത്ത രണ്ട് മാസത്തേക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശനെ കണ്ട് കെ എസ് ഇബി ചെയർമാൻ എൻ പ്രശാന്തും ഊർജ സെക്രട്ടറിയും അറിയിച്ചു. വൈദ്യുതി പ്രതിസന്ധിയില്ലാത്തതിനാൽ തത്കാലം പുതിയ ജി എൻഎ (ഗ്രീൻ എനർജി ഓപ്പൺ ആക്സസ് ) ഹ്രസ്വകാല വൈദ്യുതി കരാർ ഉണ്ടാകില്ല. സുതാര്യമായ ടെൻഡർ നടപടികളോ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതികളോ ഇല്ലാതെ ജി.എൻ.എ വഴി 500 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചത് നേരത്തെ വിവാദമായിരുന്നു. പിന്നാലെയാണ് തീരുമാനം.

വൈദ്യുതി പ്രതിസന്ധിയില്ലെങ്കിൽ സംസ്ഥാനത്തെ വൈദ്യുതിക്ഷാമം എന്ന പ്രചാരണം കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണോ എന്നാണ് സർക്കാർ സംശയിക്കുന്നത്. വൈദ്യുതിക്ഷാമമെന്ന മുൻ കെ എസ് ഇ ബി ചെയർമാൻ രാജമാണിക്യത്തിന്റെ കുറിപ്പ് ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ഉടൻ വൈദ്യുതി കരാറില്ലെങ്കിൽ പവർ കട്ട് അനിവാര്യമെന്നായിരുന്നു രാജമാണിക്യത്തിന്റെ കുറിപ്പ്. അടിയന്തര തീരുമാനമെടുക്കണമെന്ന സമ്മർദത്തിന് പിന്നിലെന്തെന്നായിരുന്നുവെന്ന് പരിശോധിക്കും. പ്രതിസന്ധിയില്ലെങ്കിൽ എന്തിന് ഹിമാചൽ വൈദ്യുതിക്ക് വേണ്ടി സമ്മർദം ചെലുത്തിയെന്നും മുഖ്യമന്ത്രി ആരാഞ്ഞതായാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button