News

വെള്ളാപ്പള്ളിയുടേത് സനാതന ധർമ്മമോ, ശ്രീനാരായണ ധർമ്മമോ? രൂക്ഷ വിമർശനവുമായി പി. ജയരാജൻ!

തുഷാർ വെള്ളാപ്പള്ളിയുടെ പാർട്ടിയുടെ പേരിലുള്ള ധർമ്മം സനാതന ധർമ്മമാണോ അതോ ശ്രീനാരായണ ധർമ്മമാണോ എന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഒരു പുസ്തക പ്രകാശനച്ചടങ്ങിൽ സംസാരിക്കവേയാണ് വെള്ളാപ്പള്ളിക്കെതിരെ ജയരാജൻ രൂക്ഷവിമർശനം ഉന്നയിച്ചത്.

ഖാദി പ്രചാരണത്തിന്റെ ഭാഗമായി മുൻപ് എല്ലാ സംഘടനാ നേതാക്കളെയും കണ്ടിരുന്നു. ഖാദി പ്രചാരണം ദേശീയ വികാരമാണ്. എന്റെ നിലപാടിനെ വിമർശിച്ചതിന്റെ പേരിലാണ് ചിലർ ഇപ്പോൾ അത് എടുത്തുപറയുന്നത്. ചരിത്രത്തിൽ ഈഴവർ ഹിന്ദുവല്ല എന്ന് വ്യക്തമാക്കിയ നേതാവാണ് സി. കേശവൻ. എന്നാൽ ഇന്ന് ആ സ്ഥാനത്തിരിക്കുന്ന വെള്ളാപ്പള്ളി താൻ ഹിന്ദുവാണെന്ന് പ്രഖ്യാപിക്കുന്നു. എന്ന് മാത്രമല്ല, സ്വന്തം മകനെ ബി.ജെ.പി. സഖ്യകക്ഷിയായ ബി.ഡി.ജെ.എസിന്റെ നേതാവാക്കുക കൂടി ചെയ്തു എന്ന് ജയരാജൻ ചൂണ്ടിക്കാട്ടി.

ശോഭാ സുരേന്ദ്രനെ ‘ഈഴവ സ്ഥാനാർത്ഥി’ എന്ന് പ്രഖ്യാപിച്ച നടപടിയെയും അദ്ദേഹം വിമർശിച്ചു. ഭരണഘടന നിലനിൽക്കുന്ന രാജ്യത്ത് ഒരു സാമൂഹിക സംഘടനയുടെ നേതാവ് താൻ ഹിന്ദുവാണെന്ന് പ്രഖ്യാപിക്കുന്നത് ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന് പഠിപ്പിച്ച ശ്രീനാരായണ ഗുരുവിനെ നിഷേധിക്കലാണ്. ഇത്തരത്തിൽ വെള്ളാപ്പള്ളി നടേശൻ സംഘപരിവാർ ശക്തികളുടെ പ്രചാരകനായി മാറുകയാണെന്നും പി. ജയരാജൻ ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button