News

മെസി വിവാദത്തിൽ ഉദ്യോഗസ്ഥർക്കെതിരായ നടപടി അനിശ്ചിതത്വത്തിൽ; റിപ്പോർട്ടിൽ തീരുമാനമെടുക്കാതെ സർക്കാർ

തിരുവനന്തപുരം: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നടത്തിയ ജിഎസ്‌ടി തട്ടിപ്പിൽ അന്വേഷണം അനിശ്ചിതത്വത്തിൽ. നികുതി ഈടാക്കുന്നത് ബോധപൂർവം വൈകിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാർശ സമർപ്പിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ല.

കോഴിക്കോട്, കാഞ്ഞങ്ങാട് യൂണിറ്റുകളിലെ ജിഎസ്‌ടി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ന്യായീകരിക്കാനാകാത്ത വീഴ്‌ചയുണ്ടായതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിൽ കുറ്റാരോപിതരായ റിപ്പോ‌ർട്ടർ ചാനലിന് അനുകൂലമായി എട്ട് മാസത്തോളം നികുതി നടപടികൾ നിർത്തിവയ്‌ക്കാൻ തിരുവനന്തപുരത്തെ ഇന്റലിജൻസ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണർ നിർദേശം നൽകിയതായും റിപ്പോർട്ടിലുണ്ട്.

കൂടാതെ വിഷയത്തിൽ ബാഹ്യമായ രാഷ്‌ട്രീയ – ഭരണപരമായ ഇടപെടലുകൾ നടന്നിട്ടുണ്ടോയെന്ന് പ്രത്യേകമായി അന്വേഷിക്കണമെന്നും സെപ്‌തംബറിൽ പ്രത്യേക അന്വേഷണ സംഘം സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.മെസിയെ കൊണ്ടുവരാൻ അർജന്റീന ഫുട്‌ബോൾ അസോസിയേഷന് വിദേശ ഏജൻസി വഴി 126 കോടി രൂപ കൈമാറിയതിലാണ് ജിഎസ്‌ടി വെട്ടിപ്പ് കണ്ടെത്തിയത്. ഇതിന് പുറമേ, കമ്പനിയുടെ അക്കൗണ്ടുകളിലേക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നായി വന്ന 206 കോടി രൂപയുടെ ഉറവിടം വ്യക്തമല്ലെന്നും ജിഎസ്‌ടി വകുപ്പ് കണ്ടെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button