News
വ്യവസായ സൗഹൃദ അന്തരീക്ഷം ലക്ഷ്യം; ‘സരൾ കേരള ബില്ല്’ ഇന്ന് നിയമസഭയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ സുഗമമായ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ തയാറാക്കിയ ‘സരൾ കേരള ബില്ല്’ ഇന്ന് (ഒക്ടോബർ 15) നിയമസഭയിൽ അവതരിപ്പിക്കും. പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനൊപ്പം വ്യവസായ സംരംഭങ്ങൾക്ക് ആവശ്യമായ ലൈസൻസുകളും പെർമിറ്റുകളും കൃത്യസമയത്ത് തടസ്സങ്ങളില്ലാതെ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
‘വൺ സ്റ്റേറ്റ്, വൺ അപ്രൂവൽ, വൺ ഡോക്യുമെന്റ്’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ എല്ലാവിധ വ്യാവസായിക അനുമതികളും ഒരൊറ്റ വിൻഡോയിലൂടെ ലഭ്യമാക്കാൻ ‘സിംഗിൾ സ്റ്റാറ്റ്യൂട്ടറി അതോറിറ്റി’ രൂപീകരിക്കും. സരൾ കേരള പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള 19 പ്രധാന നിയമങ്ങളിൽ സുപ്രധാന ഭേദഗതികൾ വരുത്താൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.




