News

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രാപദ്ധതി വിപുലീകരിച്ചു; ‘വെട്രി പയനം’ പദ്ധതിക്ക് തുടക്കമിട്ട് മുഖ്യമന്ത്രി വിജയ്

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കുവേണ്ടിയുള്ള സൗജന്യ ബസ് യാത്രാപദ്ധതി കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ‘വെട്രി പയനം’ എന്ന പേരിൽ വിപുലീകരിച്ച പുതിയ പദ്ധതിക്ക് മുഖ്യമന്ത്രി ജോസഫ് വിജയ് ഔദ്യോഗിക തുടക്കം കുറിച്ചു. കോയംപേട് ബസ് സ്റ്റാൻഡിൽ നടന്ന പ്രത്യേക ചടങ്ങിലാണ് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടത്.

മുൻപ് ചില പ്രത്യേക നഗര ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന സൗജന്യ യാത്രാസൗകര്യമാണ്, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ എക്‌‌സ്പ്രസ്, ലിമിറ്റഡ്, ഡീലക്‌സ്, മൊഫ്യൂസൽ തുടങ്ങിയ എല്ലാ പ്രധാന സർക്കാർ ബസുകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. തമിഴ്‌നാട് സർക്കാർ ട്രാൻസ്‌പോർട്ട് കോർപറേഷന്റെ കീഴിലുള്ള ആകെ 12,692 ബസുകളിൽ ലഭ്യമാകുന്ന ഈ സേവനത്തിലൂടെ സംസ്ഥാനത്തുടനീളമുള്ള ഏകദേശം 84.32 ലക്ഷത്തോളം സ്ത്രീകൾക്ക് ദിവസേന യാതൊരുവിധ യാത്രാക്കൂലിയും ഇല്ലാതെ സൗജന്യമായി യാത്ര ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ യാഥാർത്ഥ്യമായിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button