News

തദ്ദേശ ഉപതിരഞ്ഞെടുപ്പിലും യുഡിഎഫ് വിസ്മയമോ? സീറ്റുകൾ പിടിച്ചെടുത്ത് മുന്നേറുന്നു

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫ് മുന്നേറ്റം. ഒടുവിൽ റിപ്പോർട്ടുകിട്ടുമ്പോൾ യുഡിഎഫ് –18, എൽഡിഎഫ്–15, എൻഡിഎ–1, മറ്റുള്ളവർ-4 എന്നിങ്ങനെയാണ് സീറ്റുനില. സീറ്റുകൾ പിടിച്ചെടുത്തും നിലനിറുത്തിയുമാണ് ഇരുമുന്നണികളും മുന്നേറുന്നത്.

ഇടുക്കി മുട്ടം പഞ്ചായത്തിൽ 9–ാം വാർഡ് എൽഡിഎഫിൽ നിന്ന് യു ഡി എഫ് പിടിച്ചെടുത്തു. കണ്ണൂരിൽ തിരഞ്ഞെടുപ്പുനടന്ന രണ്ട് സീ​റ്റും എൽഡിഎഫ് നേടി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ധർമടം മണ്ഡലത്തിലെ പെരളശ്ശേരിയിലെ ബാവോട് ഈസ്​റ്റിൽ യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. 65 വോട്ടിനാണ് ഇവിടെ കെ.വി.രതീഷ് ജയിച്ചത്.

കഴിഞ്ഞ തവണ 13 വോട്ടിനാണ് യുഡിഎഫ് വിജയിച്ചത്.മട്ടന്നൂർ നഗരസഭ ഉരുവച്ചാലിൽ എ.കെ.സുരേഷ് കുമാർ 276 വോട്ടിന് ജയിച്ചു. കഴിഞ്ഞതവണത്തേക്കാൾ ഭൂരിപക്ഷവും കൂടിയിട്ടുണ്ട്. കഴിഞ്ഞ തവണ 269 വോട്ടിനായിരുന്നു സിപിഎം ജയിച്ചിരുന്നത്. പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തിൽ എൽഡിഎഫിനാണ് വിജയം. ചാലക്കുടി മുനിസിപ്പാലിറ്റിയിൽ യുഡിഎഫിനാണ് വിജയം.സംസ്ഥാനത്ത് 38 തദ്ദേശ വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

എറണാകുളം, കോഴിക്കോട് ജില്ലകളിലെ രണ്ട് കോർപറേഷൻ വാർഡുകൾ, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലെ മൂന്ന് മുൻസിപ്പാലി​റ്റി വാർഡുകൾ, തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിലെ മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങിലേക്ക് തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. യുഡിഎഫിന്റെ 22 ഉം എൽഡിഎഫിന്റെ 15 ഉം സി​റ്റിംഗ് സീ​റ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഒരു സീ​റ്റ് ട്വന്റി20യുടെ കൈവശമായിരുന്നു. 2025ൽ ദ്ദേശ തിരഞ്ഞെടുപ്പ് നടന്ന ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പാണിത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button