News

വൈദ്യുതി പതിസന്ധി തുടര്‍ന്നാല്‍ സര്‍ക്കാരിനെതിരെ പ്രതിഷേധത്തിനിറങ്ങും; മുന്നറിയിപ്പുമായി യൂത്ത് ലീഗ്

പാലക്കാട്: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി യൂത്ത്‌ ലീഗ് രംഗത്ത്. രൂക്ഷമായ വൈദ്യുതി പ്രതിസന്ധി സര്‍ക്കാരിന് കളങ്കമുണ്ടാക്കിയെന്നാണ് യൂത്ത് ലീഗ് പാലക്കാട് ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലെ വിമര്‍ശനം. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ് സര്‍ക്കാര്‍ എന്നും വൈദ്യുതി പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്നും പ്രമേയത്തിലുണ്ട്. ഇനിയും വൈദ്യുതി പ്രതിസന്ധി തുടര്‍ന്നാല്‍ ജനപക്ഷത്ത് നിന്ന് സര്‍ക്കാരിനെതിരെ പ്രതിഷേധത്തിനിറങ്ങുമെന്നും യൂത്ത് ലീഗ് മുന്നറിയിപ്പ് നല്‍കി.

കെ എം ഷാജിയെ ഉന്നമിട്ടും യൂത്ത്‌ലീഗ് പ്രമേയാവതരണം നടത്തി. ജനപ്രതിനിധികള്‍ ജാഗ്രത പാലിക്കണമെന്നും വിവാദങ്ങളില്‍ അകപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മന്ത്രിമാരും ജനപ്രതിനിധികളും അനീതി കാണിച്ചാല്‍ തിരുത്തണമെന്നും മുന്നറിയിപ്പുണ്ട്. മന്ത്രിമാരും ജനപ്രതിനിധികളും ജനങ്ങളോട് അനീതി കാണിക്കുകയോ വഴിവിട്ടു സഞ്ചരിക്കുകയോ ചെയ്താല്‍ അതിനെ തുറന്നെതിര്‍ക്കാനും തിരുത്തിക്കാനും യൂത്ത് ലീഗ് മുന്നിലുണ്ടാകുമെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button