NationalNews

ഉത്തരേന്ത്യയിൽ കനത്ത മഴ; വിവിധയിടങ്ങളിൽ വെള്ളപ്പൊക്ക-ഉരുൾപൊട്ടൽ മുന്നറിയിപ്പ്

ഉത്തരേന്ത്യയിൽ പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദത്തെ തുടർന്ന് ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. വിവിധ ഇടങ്ങളിൽ വെള്ളപ്പൊക്ക-ഉരുൾപൊട്ടൽ മുന്നറിയിപ്പുകളും നിലവിലുണ്ട്.

ഉത്തരാഖണ്ഡിലെ ചാർ ധാം യാത്ര രണ്ടു ദിവസത്തേക്ക് പൂർണമായി നിർത്തി വെച്ചിരിക്കുകയാണ്. ഉത്തർപ്രദേശിൽ മഴക്കെടുതിയെ തുടർന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഉള്ളതിനാൽ നദീതീരങ്ങളിലും മലയോര മേഖലകളിലും ഉള്ളവർക്ക് അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button