
പതിനെട്ടാമത് അന്താരാഷ്ട്ര ഹ്രസ്വചിത്ര-ഡോക്യുമെന്ററി മേളയില്‍ ഇന്ന് 60 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും. കഴിഞ്ഞ ദിവസം പ്രദര്‍ശനാനുമതി ലഭിച്ച ചിത്രങ്ങളും ഇന്ന് പ്രദര്‍ശിപ്പിക്കും. 31 ചിത്രങ്ങളില്‍ 23 എണ്ണത്തിന് മാത്രമാണ് പുതുതായി പ്രദര്‍ശാനാനുമതി ലഭിച്ചത്.
കോമ്പറ്റീഷന്‍ ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ വി. ഷിജിന്‍ സംവിധാനം ചെയ്ത മലയാളം-തമിഴ് ചിത്രമായ ഗ്ലോബ് ഇന്ന് ഉച്ചയ്ക്ക് 2.30ന് കൈരളി തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. ചിത്ര പ്രദര്‍ശനങ്ങള്‍ക്ക് പുറമെ ഉച്ചയ്ക്ക് 12ന് മീറ്റ് ദി ഡയറക്ടര്‍ പരിപാടിയും വൈകുന്നേരം ഫേസ് ടു ഫേസ് സെഷനും നടക്കും.
വൈകീട്ട് ഏഴ് മണിക്ക് സൂഫി-ഹിന്ദുസ്ഥാനി സംഗീത ബാന്‍ഡായ മെഹ്ഫില്‍-ഇ-സമയുടെ സംഗീതവിരുന്നും മേളയുടെ മൂന്നാം ദിനത്തിന്റെ മാറ്റുകൂട്ടും.




