News

അൻസിബ ഹസനെ അപമാനിച്ചെന്ന പരാതി: ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

കൊച്ചി: സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി. എറണാകുളം മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

യൂട്യൂബ് ചാനലിലൂടെ ലക്ഷ്മിപ്രിയ തന്റെ സ്ത്രീത്വത്തെ അപമാനിച്ചെന്നും അശ്ലീലച്ചുവയുള്ള പരാമർശങ്ങൾ നടത്തിയതെന്നും ചൂണ്ടിക്കാട്ടി നേരത്തെ അൻസിബ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് കേസെടുക്കാൻ തയ്യാറായില്ല.തുടർന്ന് അൻസിബ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ സ്വകാര്യപരാതിയായി പരിഗണിക്കാനായിരുന്നു കോടതിയുടെ ഉത്തരവ്. ഇതോടെയാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.

ഈ മാസം എട്ടിന് ഹൈക്കോടതിയാണ് അൻസിബയുടെ പരാതി വീണ്ടും പരിശോധിക്കാൻ കീഴ്ക്കോടതിയ്ക്ക് നിർദേശം നൽകിയത്.മതിയായ കുറ്റമുണ്ടായിട്ടില്ലെന്ന തീരുമാനത്തിൽ എത്തുന്നതിന് മുൻപ് മതിയായ രീതിയിൽ പരാതി പരിഗണിച്ചില്ലെന്ന് വിലയിരുത്തി ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പരാതിയിൽ കേസെടുക്കണമെന്ന് എറണാകുളം മജിസ്ട്രേറ്റ് കോടതി പൊലീസിന് നിർദേശം നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button