KeralaNews

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എ​ഗ്മോർ-കൊല്ലം പ്രതിവാര സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു

പൂജാ അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. ചെന്നൈ എ​ഗ്മോർ-കൊല്ലം-ചെന്നൈ എ​ഗ്മോർ പ്രതിവാര സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനാണ് ​​ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചത്.

ചെന്നൈ എ​ഗ്മോർ-കൊല്ലം പ്രതിവാര സ്പെഷ്യൽ എക്സ്പ്രസ്(06117) ഒക്ടോബർ 01 മുതൽ 29 വരെ എല്ലാ വ്യാഴാഴ്ചകളിലും സർവീസ് നടത്തും. വ്യാഴാഴ്ച രാത്രി 11.40-ന് ചെന്നൈ എ​ഗ്മോറിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം വൈകിട്ട് 04.20-ന് കൊല്ലത്ത് എത്തും.

കൊല്ലം-ചെന്നൈ എ​ഗ്മോർ പ്രതിവാര സ്പെഷ്യൽ എക്സ്പ്രസ്(06118) ഒക്ടോബർ 02 മുതൽ 30 വരെ എല്ലാ വെള്ളിയാഴ്ചകളിലും സർവീസ് നടത്തും. വെള്ളിയാഴ്ചകളിൽ വൈകിട്ട് 06.45-ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ന് ചെന്നൈ എ​ഗ്മോറിൽ എത്തിച്ചേരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button