Blog

ശിശുക്കളുടെ വിമാന യാത്രയും ചെലവേറും; നിരക്ക് വര്‍ദ്ധനവ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ

ഇന്‍ഡിഗോ വിമാന സര്‍വീസില്‍ ശിശുക്കളുടെ യാത്രാ നിരക്ക് വര്‍ധിപ്പിച്ചു. 2,000 രൂപയില്‍ നിന്ന് 3,000 രൂപയാക്കിയാണ് നിരക്ക് വര്‍ധിപ്പിച്ചത്. പ്രീ-ബുക്കിംഗ് നിരക്ക് 2,000-ല്‍ നിന്ന് 2,250-ആയി വര്‍ദ്ധിച്ചു. വിമാനത്താവളത്തിലെ കൗണ്ടറില്‍ നിന്ന് നേരിട്ട് വാങ്ങുമ്പോഴുള്ള നിരക്കാണ് 2,500-ല്‍ നിന്ന് 3,000-ആയി ഉയര്‍ന്നത്. 2 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് ഈ നിരക്കുകള്‍ ബാധകമാകുന്നത്. ഇവര്‍ക്ക് പ്രത്യേക സീറ്റ് ലഭിക്കില്ലെങ്കിലും ഇവര്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുണ്ട്. 10 ലക്ഷത്തോളം വരുന്ന കുഞ്ഞുങ്ങളുടെ യാത്രയെ ഇത് ബാധിക്കും എന്നാണ് നിഗമനം.

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികള്‍ക്കായുള്ള ഫീസ് 5,000 ല്‍ നിന്ന് 5,999 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. എയര്‍ലൈനിന്റെ ബാധകമായ ചട്ടങ്ങള്‍ക്കനുസൃതമായി, മുതിര്‍ന്നവരുടെ സംരക്ഷണമില്ലാതെ യാത്ര ചെയ്യുന്ന കുട്ടികള്‍ക്കാണ് ഈ സേവനം ബാധകമാകുന്നത്. കുട്ടികളുടെ ഒറ്റക്കുള്ള അന്താരാഷ്ട്ര യാത്രകളുടെ നിരക്ക് 12,999 ആയി ഉയര്‍ന്നു. നിരക്ക് വര്‍ദ്ധനവുകളിലൂടെ 90 കോടിയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് ഇന്‍ഡിഗോയുടെ വിലയിരുത്തന്‍.

അധിക ബാഗേജ് കിലോഗ്രാമിന് 700 രൂപയില്‍ നിന്ന് 800 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രയോറിറ്റി ചെക്ക്-ഇന്‍ & ബോര്‍ഡിംഗ് 450 ല്‍ നിന്ന് 650 രൂപയാക്കി. ട്രാവല്‍ സര്‍ട്ടിഫിക്കറ്റ് ഫീസ് 200 ല്‍ നിന്ന് 300 രൂപയാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. മറ്റ് വിമാന കമ്പനികളും നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഉയര്‍ന്ന വിമാന ഇന്ധന വില വര്‍ധനയാണ് നിലയിലെ നിരക്ക് വര്‍ധനവിന് കാരണം എന്നാണ് വിമാന കമ്പനികള്‍ നല്‍കുന്ന വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button