‘അധമ മാധ്യമ പ്രവർത്തനം നടത്തുന്നവർക്കുള്ള താക്കീത്’, ആന്‍റോ അഗസ്റ്റിന്‍റെ അറസ്റ്റിൽ സർക്കാരിനെ അഭിനന്ദിച്ച് വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിന്‍റെ അറസ്‌റ്റിന് പിന്നാലെ യുഡിഎഫ് സർക്കാരിനെ അഭിനന്ദിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തട്ടിപ്പുകാരും പലിശ രാജാക്കന്മാരും ക്രിമിനലുകളും മാധ്യമ സ്ഥാപനങ്ങൾ തുടങ്ങി മാന്യന്മാരാകാൻ ശ്രമിച്ചതിന്‍റെ പരിണിതഫലമാണ് കേരളം കാണുന്നതെന്നും
മാധ്യമ മുതലാളിമാരായാൽ അതിന്‍റെ തണലിൽ പലതും ചെയ്യാമെന്നും ആരെയും ഭയക്കേണ്ടെന്നും ഇവർ കരുതുന്നു എന്നും വെള്ളാപ്പള്ളി പറഞ്ഞു. കൂടാതെ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ പേരിൽ മലയാളികളെ ഇവർ വിഢികളാക്കിയെന്നും അധമ മാധ്യമ പ്രവർത്തനം നടത്തുന്നവർക്കുള്ള താക്കീതാണ് ആന്‍റോയുടെ അറസ്റ്റ് മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പിന് ഇടതു സർക്കാരും കൂട്ടുനിന്നു എന്നും വെള്ളാപ്പള്ളി വിമർശിച്ചു. എസ്എൻഡിപി മുഖ മാസികയായ യോഗനാദത്തിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം.
കേസില്‍14 ദിവസത്തേക്കാണ് കോടതി ആന്‍റോ അഗസ്റ്റിനെ റിമാൻഡ് ചെയ്തത്. ഇദ്ദേഹത്തെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി. അതേസമയം, ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. പിടിച്ചെടുത്തതില്‍ 12.75 ലിറ്റര്‍ വ്യാജമദ്യമാണെന്നും എക്സൈസ് പറയുന്നു. ഇന്ന് അറസ്റ്റിലായ ആന്‍റോയെ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് കോടതിയിൽ ഹാജരാക്കിയത്. കോടതി നടപടികൾ പൂർത്തിയാക്കി രാത്രി 7.40 ഓടെ ജയിലിലേക്ക് കൊണ്ടുപോയി. രാത്രി 9.30 യോടെയാണ് ഇദ്ദേഹത്തെ ജയിലിൽ എത്തിച്ചത്.
മദ്യം കണ്ടെടുത്ത വീട് ആന്‍റോയുടെ പേരിലാണെന്ന് പ്രൊസിക്യൂഷൻ ധരിപ്പിച്ചു. 2025 ഇൽ നികുതി അടച്ച രേഖകൾ ഹാജരാക്കിയാതായി പ്രോസിക്യൂഷൻ വ്യക്തമാക്കി. അതേസമയം, പ്രതിഭാഗം ഹാജരാക്കിയ രേഖ 2025 ന്ന് മുൻപ് ഉള്ളതാണെന്നും വ്യാജ മദ്യം കണ്ടെത്തിയത് ഉൾപ്പടെ കോടതിയെ പ്രൊസിക്യൂഷൻ ധരിപ്പിച്ചു. റിമാൻഡ് ചെയ്ത ആന്റോയെ മാനന്തവാടി ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് അനധികൃത മദ്യ ശേഖരം കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. എക്സൈസ് എസി ബൈജുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ആന്റോയെ കൊച്ചിയിലെ ഓഫീസിൽ എത്തി അറസ്റ്റ് ചെയ്തത്.




