Kerala

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 300 മെഗാവാട്ട് അധിക വൈദ്യുതിക്കായി കെഎസ്ഇബി കരാർ ഒപ്പിട്ടു

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള പീക്ക് സമയങ്ങളിലെ രൂക്ഷമായ ക്ഷാമം പരിഹരിക്കുന്നതിനായി നിർണ്ണായക നീക്കവുമായി കെഎസ്ഇബി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി ദീർഘകാല പവർ പർച്ചേസ് കരാറിലാണ് കെഎസ്ഇബി ഒപ്പുവെച്ചത്.

പുതിയ കരാർ പ്രകാരം, വൈകുന്നേരങ്ങളിലെയും രാത്രിയിലെയും പീക്ക് സമയങ്ങളിലേക്ക് പ്രതിദിനം 300 മെഗാവാട്ട് വൈദ്യുതി അധികമായി ലഭ്യമാകും. 25 വർഷത്തേക്കാണ് ഈ ദീർഘകാല കരാർ ഒപ്പിട്ടിരിക്കുന്നത്. യൂണിറ്റിന് 6 രൂപ നിരക്കിലാണ് കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങുന്നത്.

2028 മാർച്ച് മുതൽ കരാർ പ്രകാരമുള്ള വൈദ്യുതി ലഭ്യമായി തുടങ്ങും.സംസ്ഥാനത്തെ വേനൽക്കാല രാത്രികളിലെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ ഈ നീക്കം വഴി സാധിക്കുമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button