Business

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് ₹2120 കുറഞ്ഞു, വെള്ളിവിലയിലും മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വൻ ഇടിവ്. ഇന്ന് ​ഗ്രാമിന് 265 രൂപയാണ് കേരളത്തിൽ സ്വ‍ർയണ വില ഇടിഞ്ഞിരിക്കുന്നത്. ഇതോടെ നിലവിൽ 22 കാരറ്റ് സ്വ‌ർണത്തിന് ​ഗ്രാമിന് 14,505 രൂപയിലും പവന് 1,16,040 രൂപയിലുമാണ് കേരളത്തിൽ വ്യാപാരം നടക്കുന്നത്. ഇന്നലെ ഉച്ചക്ക് ശേഷം സ്വ‍ർണ വിലയിൽ വ‍‌ർധനവ് രേപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലെ വലിയ വിലയിടിവിന് ശേഷമാണ് ഇന്നലെ വില ഭേദപ്പെട്ട രീതിയിൽ ഉയ‌‍ർന്നത്. ഒരു ഗ്രാമിന് 14,770 രൂപയും പവന് 1,18,160 രൂപയും ആയിരുന്നു ഇന്നലെ വൈകുന്നേരം രേഖപ്പെടുത്തിയിരുന്ന വില. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയും വ‍ർധിച്ചിട്ടുണ്ട്. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 260 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ

ഓ​ഗസ്റ്റ് 29- 1,16,040 രൂപ

ഓഗസ്റ്റ് 28- രാവിലെ- 1,17,200 രൂപ| ഉച്ചയ്ക്ക്- 1,18,160 രൂപ

ഓഗസ്റ്റ് 27- രാവിലെ- 1,19,520 രൂപ|ഉച്ചയ്ക്ക്- 1,17,800 രൂപ

ഓഗസ്റ്റ് 26- 1,20,080 രൂപ

ഓഗസ്റ്റ് 25- 1,20,080 രൂപ

ഓഗസ്റ്റ് 24- 1,02,240 രൂപ

ഓഗസ്റ്റ് 23- 1,19,600 രൂപ

ഓഗസ്റ്റ് 22-1,19,600 രൂപ

ഓഗസ്റ്റ് 21- 1,17,680 രൂപ

ഓഗസ്റ്റ് 20- 1,16,800 രൂപ

ഓഗസ്റ്റ് 19- 1,13,640 രൂപ

ഓഗസ്റ്റ് 18- 1,14,320 രൂപ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button