Business
സ്വർണവിലയിൽ ആശ്വാസകരമായ ഇടിവ്; ഇന്നത്തെ നിരക്കുകൾ അറിയാം

സംസ്ഥാനത്ത് തുടർച്ചയായ വിലക്കയറ്റത്തിന് ശേഷം സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. വിപണിയിൽ ഒരു പവൻ 22 കാരറ്റ് സ്വർാത്തിന്റെ വില 1,20,080 രൂപയായും ഒരു ഗ്രാം വില 15,010 രൂപയായും താഴ്ന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന നിരക്കിലായിരുന്ന വ്യാപാരത്തിന് ശേഷമാണ് ഇപ്പോൾ വിലയിൽ ചെറിയ ഇടിവുണ്ടായിരിക്കുന്നത്.അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്ക് അനുസൃതമായി സ്വർണവിലയിൽ ഇനിയും വ്യതിയാനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ വർഷത്തെ ഇതുവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ വലിയ കയറ്റിറക്കങ്ങളിലൂടെയാണ് സ്വർണവപണി കടന്നുപോകുന്നത്




