News

നടൻ ദേവൻ ബി.ജെ.പി. വിട്ടു; വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമികാംഗത്വവും രാജിവെച്ചു

തിരുവനന്തപുരം: നടൻ ദേവൻ ബി.ജെ.പി. വിട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയുടെ പ്രാഥമികാംഗത്വവും രാജിവെച്ചുകൊണ്ടുള്ള കത്ത് ഉടൻ തന്നെ നേതൃത്വത്തിന് കൈമാറും. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പൊതുവേദിയിലാണ് ദേവൻ ബി.ജെ.പി. വിടുന്നതായി പ്രഖ്യാപിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചില പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നും, വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമികാംഗത്വവും രാജിവെച്ചുകൊണ്ടുള്ള കത്ത് എഴുതിവെച്ചിട്ടുണ്ടെന്നും നടൻ വ്യക്തമാക്കി.

2004-ൽ ദേവൻ ‘നവകേരള പീപ്പിൾസ് പാർട്ടി’ എന്ന പേരിൽ സ്വന്തമായി പാർട്ടി രൂപീകരിച്ചിരുന്നു. പിന്നീട് ഈ പാർട്ടി ബി.ജെ.പി.യിൽ ലയിപ്പിക്കുകയായിരുന്നു. കേരളം പുരോഗതി പ്രാപിക്കാതെ തുടരുന്നു എന്നതിനാലാണ് കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ചതെന്നും, കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പാർട്ടിയെ ബി.ജെ.പി.യിൽ ലയിപ്പിക്കാൻ തീരുമാനിച്ചതെന്നും ദേവൻ അന്ന് വ്യക്തമാക്കിയിരുന്നു. 2004-ൽ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ നവകേരള പീപ്പിൾസ് പാർട്ടി സ്ഥാനാർത്ഥിയായി ദേവൻ മത്സരിച്ചിട്ടുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button