News

282 പേർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ; സ്വാതന്ത്ര്യദിനത്തിൽ പട്ടിക പുറത്തുവിട്ടത് വൈകി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പട്ടിക പുറത്തിറക്കി. വിവിധ സേനകളിലായി സ്‌തുത്യർഹ സേവനം കാഴ്‌ചവച്ച 282 പേർക്കാണ് മെഡൽ. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ വൈകിയത് ആഭ്യന്തര വകുപ്പിനുണ്ടായ ഗുരുതര വീഴ്‌ചയാണെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇടപെട്ട് നടപടികൾ വേഗത്തിലാക്കുകയായിരുന്നു.

മികച്ച സേവനത്തിന് സംസ്ഥാനം നൽകുന്ന ബഹുമതിയാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. പതിവായി സ്വാതന്ത്ര്യദിനത്തിന്റെ തലേന്നാണ് മെഡൽ പ്രഖ്യാപിക്കുന്നത്. എന്നാൽ, ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം ഇത്തവണ പട്ടിക വൈകുകയായിരുന്നു. മന്ത്രി ഇടപെട്ടതോടെ ഏറെ വൈകി മെഡൽ പട്ടിക പുറത്തിറക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button