News

സ്ത്രീ സംവരണ സീറ്റിൽ ഇരുന്നത് ചോദ്യം ചെയ്തു: കെഎസ്ആർടിസി കണ്ടക്ടറുടെ മൂക്കിടിച്ച് തകർത്ത് യാത്രക്കാരൻ

കൊച്ചി: കൊച്ചിയിൽ കെഎസ്ആർടിസി ബസ് കണ്ടക്ടറുടെ മൂക്കിടിച്ച് തകർത്ത് യാത്രക്കാരൻ. സംഭവത്തിൽ ഇടുക്കി ചെറുതോണി സ്വദേശിയായ ഷിബിൻ അറസ്റ്റിലായി. വെള്ളിയാഴ്ച എറണാകുളം കെഎസ്ആർടിസി ഡിപ്പോയിലാണ് സംഭവം. കണ്ണൂരിലേയ്ക്ക് പോകുന്ന ബസിലെ കണ്ടക്ടറിനെയാണ് പ്രതി ആക്രമിച്ചത്.

സ്ത്രീ സംവരണ സീറ്റിലിരുന്ന ഷിബിനോട് കണ്ടക്ടർ മാറാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ പുറത്തിറങ്ങിയ ഇയാൾ ബസിന്റെ മുൻപിൽ കയറി നിൽക്കുകയായിരുന്നു. തുടർന്ന് ബസിന്റെ മുൻപിൽ നിന്ന് മാറാൻ ആവശ്യപ്പെട്ടതോടെ പ്രകോപിതനായ ഷിബിൻ കണ്ടക്ടറുടെ മൂക്കിടിച്ച് തകർക്കുകയായിരുന്നു.

ആലപ്പുഴ സ്വദേശി ബിആർ രമേശിന്റെ മൂക്കിന്റെ അസ്ഥിയാണ് തകർന്നത്. പരിക്കേറ്റ രമേശ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവത്തിൽ കണ്ടക്ടറുടെ പരാതിയിൽ പൊലീസ് ഷിബിനെ പിടികൂടുകയായിരുന്നു. ഇയാൾ പീഡനം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button