KeralaNews

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു ; നാലുദിവസത്തിനിടെ 6000 രൂപയുടെ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. പവന് ഒറ്റയടിക്ക് 800 രൂപ വര്‍ധിച്ച് 1,12,000ലേക്ക് അടുക്കുകയാണ് സ്വര്‍ണവില. 1,11,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി നൂറ് രൂപയാണ് കൂടിയത്. 13,965 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. നാലുദിവസത്തിനിടെ ആറായിരം രൂപയുടെ വര്‍ധനയാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചതോടെയാണ് കേരളത്തിലും വില കുതിച്ചത്. രാജ്യാന്തര വിപണിയില്‍ ജനുവരിയ്ക്കു ശേഷമുള്ള ഏറ്റവും വലിയ കയറ്റത്തിലാണ് സ്വര്‍ണ വില. ഈ ആഴ്ച ഇതിനോടകം ഏഴു ശതമാനത്തോളമാണ് വില വര്‍ധിച്ചത്. ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞതും പലിശനിരക്കില്‍ മാറ്റം വരുത്താതെ യുഎസ് കേന്ദ്ര ബാങ്ക് പ്രഖ്യാപിച്ച പണ, വായ്പ നയ പ്രഖ്യാപനവുമാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്.

വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button