News
വീണ ജോർജിനെ ആക്രമിച്ചെന്ന കേസ്! സംഭവത്തിൽ തുടരന്വേഷണത്തിന് തീരുമാനം

കണ്ണൂരിൽ വെച്ച് മുൻമന്ത്രി വീണ ജോർജിന് നേരെ ആക്രമണമുണ്ടായെന്ന കേസിൽ സംസ്ഥാന സർക്കാർ തുടരന്വേഷണത്തിന് ഉത്തരവിട്ടു. കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നായിരുന്നു പ്രാഥമിക പരാതിയെങ്കിലും പിന്നീട് ആയുധം ഉപയോഗിച്ചെന്ന ആരോപണം ഒഴിവാക്കിയിരുന്നു.
തുടർന്ന്, കേസിലെ പ്രതികളായ കെഎസ്‌യു പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തുടരന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തിരിക്കുന്നത്. എസ്പി റാങ്കിൽ കുറയാത്ത ഉയർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും പുതിയ അന്വേഷണം നടക്കുക. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് നാളെ പുറത്തിറങ്ങുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.




