News

പദവി മോഹങ്ങളില്ല, വ്യാജ വാർത്തകളിൽ വീഴരുത്; നിലപാട് വ്യക്തമാക്കി വി.എം. സുധീരൻ

സംസ്ഥാന സർക്കാരിലെ വിവിധ പദവികളിലേക്ക് തന്റെ പേര് ബന്ധപ്പെടുത്തി പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ഭരണഘടനാ പദവികളോ മറ്റ് ഔദ്യോഗിക സ്ഥാനങ്ങളോ ഏറ്റെടുക്കാനില്ലെന്ന് മുൻപ് തന്നെ പരസ്യമാക്കിയതാണെന്നും, ഒരുവിധ പദവികളിലേക്കും ഇല്ലെന്ന തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണമെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ സുധീരൻ അഭ്യർത്ഥിച്ചു. താൻ പദവികൾ ഏറ്റെടുക്കുമെന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്നും മാധ്യമ സുഹൃത്തുക്കൾ മാറിനിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button