News

കെ എൻ ബാലഗോപാലിന് പ്രചാരണം; പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കയിലെ ഇടതുസ്ഥാനാർത്ഥി കെ എൻ ബാലഗോപാലിനുവേണ്ടി കൊല്ലം റൂറൽ പൊലീസിലെ നാല് ഉദ്യോഗസ്ഥർ രാഷ്‌ട്രീയ പ്രചാരണം നടത്തിയെന്ന പരാതിയിൽ വിശദ അന്വേഷണം. ഇടതുസംഘടനാ ഭാരവാഹികളായ ഉദ്യോഗസ്ഥർക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചെന്നും വിശദമായ അന്വേഷണത്തിന് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയതായും കൊല്ലം റൂറൽ എസ്‌പി ഷാജി സുഗുണൻ അറിയിച്ചു. കുറ്റക്കാരെന്നു കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് സംഘടനാഭാരവാഹികളായ നജിം, സുജിത്ത്, ചിന്തു, ശിവേഷ് എന്നിവർക്കെതിരെയാണ് അന്വേഷണം. ഇടതുസർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥർ സംസാരിക്കുന്ന വീഡിയോയാണ് ബാലഗോപാലിന്റെ ഇലക്ഷൻ പ്രചാരണത്തിനായി ഉപയോഗിച്ചത്. എന്നാൽ ഈ വീഡിയോ പൊലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തയ്യാറാക്കിയതാണെന്നും ഇതിലെ ഭാഗങ്ങൾ തങ്ങളുടെ അനുമതിയില്ലാതെ ചില ഓൺലൈൻ മാദ്ധ്യമങ്ങൾ ഇലക്ഷൻ പ്രചരണത്തിന് ഉപയോഗിച്ചെന്നുമാണ് അസോസിയേഷൻ ഭാരവാഹികളുടെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button