
ഇപി ജയരാജനെ തള്ളി തോമസ് ഐസക്. വിവാദം ആക്കേണ്ടതില്ല എന്ന് പറയുന്നതിൽ കാര്യമില്ലന്നും പാർട്ടിയിൽ ഒരു അഭിപ്രായ വ്യത്യാസവും ഇല്ലെന്നും തോമസ് ഐസക് വ്യക്തമാക്കി. തൂത്തുക്കുടി തുറമുഖത്ത് എംഎസ്സി കമ്പനിക്ക് സ്വന്തമായി ടെർമിനൽ ഉള്ളത് കരാർ ലംഘനം ആണോ എന്നത് സർക്കാർ വ്യക്തമാക്കണം. ദിവ്യ എസ് അയ്യരെ മാറ്റിയതിൽ, സർക്കാരിന് മാറ്റാൻ അധികാരമുണ്ടെന്നും തോമസ് ഐസക് പ്രതികരിച്ചു.
എന്നാൽ നേരത്തെ അദാനിയുമായി അഭിപ്രായ വ്യത്യാസം ഉള്ള ഉദ്യോഗസ്ഥയെ മാറ്റുമ്പോൾ ചോദ്യങ്ങൾ ഉയരുമെന്നും ആ ചോദ്യം പ്രസക്തമാണെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.
സിപിഎം കേന്ദ്ര കമ്മറ്റി നേതൃമാറ്റം ചർച്ച ചെയ്യുമോ എന്നതിന് എന്ത് ചോദ്യമാണ് എന്ന മറുചോദ്യമാണ് തോമസ് ഐസക് ഉന്നയിച്ചത്. വിവിധ ഘടകങ്ങൾ തയ്യാറാക്കിയ അവലോകന റിപ്പോർട്ട് ചർച്ചചെയ്ത് പ്രമേയം പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു.



