News
അജിതാ ബീഗത്തിന്റെ ചുമതലയിൽ മാറ്റം; ക്രൈംബ്രാഞ്ചിൽ വൻ പുനഃസംഘടന

തിരുവനന്തപുരം: സംസ്ഥാന ക്രൈംബ്രാഞ്ചിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം വരുത്തി സർക്കാർ. ഐജി അജിതാ ബീഗത്തിന് നിലവിലുള്ള ചുമതലകൾക്ക് പുറമെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗത്തിന്റെ അധിക ചുമതല കൂടി നൽകിയിട്ടുണ്ട്. കൂടാതെ ക്രൈംബ്രാഞ്ച് കോഴിക്കോട് മേഖലയുടെ ചുമതലയും ഇനി അജിതാ ബീഗത്തിനായിരിക്കുമെന്നാണ് റിപ്പോർട്ട്.
ക്രൈംബ്രാഞ്ച് തെക്കൻ മദ്ധ്യ മേഖലയുടെ ചുമതല ഐജി ശ്യം സുന്ദറിന് നൽകാനും തീരുമാനിച്ചിട്ടുണ്ട്. സുകുമാരക്കുറിപ്പ് കേസിന്റെ തുടരന്വേഷണ മേൽനോട്ട ചുമതലയും ഐജി ശ്യാം സുന്ദറിനാണ് കെെമാറിയത്. ക്രൈംബ്രാഞ്ചിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.




