മമതയ്ക്ക് വൻ പ്രഹരം! ബംഗാൾ തൃണമൂൽ പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ രാജിവെച്ചു

മമത ബാനർജിക്ക് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ട് വീണ്ടും കനത്ത തിരിച്ചടി. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാർട്ടിയുടെ ബംഗാൾ സംസ്ഥാന പ്രസിഡന്റായി നിയമിച്ച ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പാർട്ടി പദവികളിൽ നിന്നും രാജിവെച്ചു. ചന്ദ്രിമയുടെ ഈ അപ്രതീക്ഷിത രാജി തൃണമൂൽ കോൺഗ്രസിനെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ജൂൺ 3-ന് സുബ്രത ബക്ഷിക്ക് പകരമായാണ് ഇവരെ സംസ്ഥാന അധ്യക്ഷയായി പാർട്ടി ചുമതല ഏൽപ്പിച്ചിരുന്നത്.
രാജിവെച്ചതിന് തൊട്ടുപിന്നാലെ, ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പുമായി ചന്ദ്രിമ ഭട്ടാചാര്യ കൂടിക്കാഴ്ച നടത്തിയതോടെ അവർ മറുകണ്ടം ചാടുമെന്ന് ഉറപ്പായി. തിരഞ്ഞെടുപ്പ് തകർച്ചയ്ക്ക് ശേഷം തൃണമൂലിന്റെ ഭൂരിഭാഗം എം.എൽ.എമാരും ഋതബ്രതയുടെ നേതൃത്വത്തിൽ പ്രത്യേക ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഇതിനകം തന്നെ പാർട്ടിയുടെ 20 എം.പിമാർ എൻ.സി.പി.ഐ പാർട്ടിയിൽ ലയിച്ച് കേന്ദ്രത്തിലെ എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.




