News

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം,​ ആറ് മുതൽ 12 വരെ കട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതായി കെഎസ്‌ഇബി അറിയിച്ചു. വൈകിട്ട് ആറ് മണി മുതൽ രാത്രി 12 വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക. പവർ എക്‌സ്‌ചേഞ്ചിൽ നിന്നും ലഭിക്കുന്ന വൈദ്യുതിയിൽ കുറവുണ്ടായതും മഴ ആവശ്യത്തിന് ലഭിക്കാത്തതുമാണ് വൈദ്യുതി നിയന്ത്രണം നിർബന്ധമാക്കാൻ കാരണമായതെന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു. ജൂൺ 30 വരെയാകും നിയന്ത്രണം.

എൽനിനോ പ്രതിഭാസം ശക്തിപ്രാപിച്ചതോടെ രാജ്യത്താകമാനം ലഭിക്കേണ്ട വൈദ്യുതിയിൽ കുറവ് വന്നിട്ടുണ്ട്. നിലവിൽ ആഭ്യന്തര ഉൽപാദനം വഴിയും കേന്ദ്രത്തിൽ നിന്നുമടക്കം വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ ആവശ്യത്തിന് 900 വാട്ടിന്റെ വരെ കുറവ് ജൂൺ 30 വരെ ഉണ്ടായേക്കാം എന്നാണ് കണക്കുകൂട്ടുന്നത്.

കഴിഞ്ഞ ദിവസം 4900 മെഗാവാട്ട് ആയിരുന്നു സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. ഇതുകാരണം‌ ഇന്നലെ സംസ്ഥാനത്ത് ചിലയിടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടതായി വന്നിരുന്നു. പുറമേ നിന്നും വൈദ്യുതി വാങ്ങാൻ സംസ്ഥാനം ശ്രമിക്കുന്നുണ്ട്. എന്നാൽ വേനൽകാലത്ത് ഇത്തരത്തിൽ വാങ്ങിയ വൈദ്യുതി വിഹിതം തിരികെ നൽകേണ്ടതിനാൽ ഇവിടെ വൈദ്യുതി നിയന്ത്രണം അത്യാവശ്യമായി വന്നിരിക്കുകയാണ് എന്നാണ് കെഎസ്‌ഇബി വ്യക്തമാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button