KeralaNews

തിരുവനന്തപുരത്ത് പ്രണയപ്പക; പട്ടാപ്പകല്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഓടി രക്ഷപ്പെട്ട് പ്രതി

പ്രണയം നിരസിച്ചതിന് 16കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പെണ്‍കുട്ടിക്ക് കഴുത്തിലും വയറ്റിലുമാണ് കുത്തേറ്റത്. പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. പനവൂര്‍ സ്വദേശി ഫഹദ് ആണ് ആക്രമിച്ചത്.

തിരുവനന്തപുരം കന്യാകുളങ്ങരയില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ആക്രമണത്തിന് ഇരയായത്. ഉച്ചയ്ക്ക് ഇടവേളയില്‍ സ്‌കൂളില്‍ നിന്ന് പുറത്ത് ഇറങ്ങിയ സമയത്താകാം ആക്രമണമെന്നാണ് വിവരം. 16കാരിയെ ആക്രമിച്ചതിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.

കേസില്‍ വട്ടപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Love Enmity in Thiruvananthapuram; Plus Two Student Stabbed and Injured in Broad Daylight, Accused Flees

Thiruvananthapuram,plus two student,stabbed,thiruvananthapuram news,Love Enmity,

……….,…………

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി
Mons Joseph visits Vellappally Natesan at home; Vellappally says he is a good role model
മോന്‍സ് ജോസഫ്, വെള്ളാപ്പള്ളി നടേശന്‍
സമകാലിക മലയാളം ഡെസ്ക്
Edited By:Amal Joy
Updated on:
16 Jun 2026, 3:53 pm
1 min read
Add Samakalika Malayalam as a Trusted Source

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മന്ത്രിയും കടുത്തുരുത്തി എംഎല്‍എയുമായ മോന്‍സ് ജോസഫ്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മന്ത്രിയായി ചുമതലയേറ്റ ശേഷം വെള്ളാപ്പള്ളിയെ കാണാന്‍ ആദ്യമായാണ് മോന്‍സ് എത്തിയത്. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. നേരത്തെ മന്ത്രിമാരായ രമേശ് ചെന്നിത്തലയും ബിന്ദു കൃഷ്ണയും വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ടിരുന്നു.

Mons Joseph visits Vellappally Natesan at home; Vellappally says he is a good role model
തിരുവനന്തപുരത്ത് പ്രണയപ്പക; പട്ടാപ്പകല്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഓടി രക്ഷപ്പെട്ട് പ്രതി
പൊതുപ്രവര്‍ത്തന രംഗത്ത് പരസ്പര ബഹുമാനവും സൗഹൃദവും നിലനിര്‍ത്തിക്കൊണ്ട് മുന്നോട്ട് പോകുന്നതിന്റെ നല്ലൊരു മാതൃകയാണ് മോന്‍സ് ജോസഫിന്റെ സന്ദര്‍ശനമെന്ന് ഇരുവരുമൊത്തുള്ള ചിത്രം പങ്കുവെച്ച് വെള്ളാപ്പള്ളി നടേശന്‍ കുറിച്ചു. മത്സരരംഗത്തേക്ക് ഇറങ്ങിയ സമയത്ത് മോന്‍സ് ജോസഫ് നേരിട്ടെത്തി അനുഗ്രഹം തേടിയിരുന്നുവെന്നും, തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് ശേഷം വീണ്ടുമെത്തി കൂടിക്കാഴ്ച നടത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

എസ്എന്‍ഡിപി യോഗത്തിന്റെ നിലപാടുകളെയും പ്രവര്‍ത്തനങ്ങളെയും എക്കാലവും മാനിക്കുന്ന വ്യക്തിയാണ് മോന്‍സ് ജോസഫ്. യോഗത്തോടും സമുദായത്തോടും എന്നും സഹകരണ മനോഭാവം പുലര്‍ത്തുന്ന അദ്ദേഹത്തിന്റെ സമീപനത്തെ അഭിനന്ദിക്കുന്നതായും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗത്തിന് അദ്ദേഹം നല്‍കുന്ന പരിഗണനയ്ക്കും പിന്തുണയ്ക്കും നന്ദി അറിയിച്ച അദ്ദേഹം, മോന്‍സ് ജോസഫിന്റെ പൊതുപ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രി എന്ന നിലയിലുള്ള പുതിയ ഉത്തരവാദിത്വങ്ങള്‍ക്കും എല്ലാവിധ വിജയങ്ങളും ആശംസിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button