Kerala
കാട്ടാനശല്യം പഠിക്കാൻ മന്ത്രിയെത്തി; സ്വാഗതമേകാൻ വഴിയിൽ കാത്തുനിന്നത് കൊമ്പനാന ; മന്ത്രി ഷിബു ബേബി ജോണിന്റെ വാഹനവ്യൂഹം കാട്ടാന തടഞ്ഞു

തൃശ്ശൂർ: കാട്ടാന ആക്രമണം പരിശോധിക്കാൻ വാഴച്ചാലിൽ എത്തിയ വനംമന്ത്രിയുടെ വാഹന വ്യൂഹത്തിന്റെ വഴിമുടക്കി കാട്ടാന. തൃശ്ശൂർ വാഴച്ചാലിനടുത്ത് ചാർപ്പയിൽ ഇന്നലെ രാത്രി ആയിരുന്നു സംഭവം. ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലേക്ക് പോവുകയായിരുന്ന വനം മന്ത്രി ഷിബു ബേബി ജോണിന്റെയും സംഘത്തിന്റെയും വഴിമുടക്കിയാണ് ചാർപ്പയിൽ കാട്ടാന നിന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ആനയെ തുരത്തിയ ശേഷമാണ് മന്ത്രിയും സംഘവും യാത്ര പുനഃരാരംഭിച്ചത്. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മോഹനന്റെ വീട് മന്ത്രി സന്ദർശിച്ചു. ജനവാസമേഖലയിലെ കാട്ടാനശല്യം ഒഴിവാക്കാൻ അടിയന്തരനടപടികൾ സ്വീകരിക്കുമെന്ന് ഷിബു ബേബി ജോൺ അറിയിച്ചു.




