News

കർണാടകയിൽ വൻ രാഷ്ട്രീയ അട്ടിമറി; മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു! മന്ത്രിമാർക്ക് ഒപ്പം പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ നാടകീയ പ്രഖ്യാപനം

തെലങ്കാന: കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുന്നതായി മന്ത്രിമാരെ അറിയിച്ച് സിദ്ധരാമയ്യ. അടുത്ത മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും സിദ്ധ​രാമയ്യ യോ​ഗത്തിൽ വ്യക്തമാക്കി. അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ടു കൊണ്ടാണ് സിദ്ധരാമയ്യ ഇപ്പോൾ രാജി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് രാവിലെ മറ്റ് മന്ത്രിമാരെ അദ്ദേഹം പ്രാതലിന് ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോ​ഗിക വസതിയായ കാവേരിയിലായിരുന്നു പ്രഭാതഭക്ഷണം. ഭക്ഷണം കഴിക്കുന്നതിനിടെയാണ് അദ്ദേഹം മന്ത്രിമാരെ അഭിസംബോധന ചെയ്ത് ഇക്കാര്യം അറിയിച്ചത്. താൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണെന്ന് അറിയിച്ചു. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button